തമിഴിലും ഇതേ പ്രശ്നങ്ങൾ, ചെരിപ്പൂരി മുഖത്തടിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്: സനം ഷെട്ടി

Published : Aug 21, 2024, 04:01 PM ISTUpdated : Aug 21, 2024, 04:09 PM IST
തമിഴിലും ഇതേ പ്രശ്നങ്ങൾ, ചെരിപ്പൂരി മുഖത്തടിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്: സനം ഷെട്ടി

Synopsis

മറ്റുള്ളവർക്ക് മുന്നിൽ വഴങ്ങി കൊടുക്കാൻ താല്പര്യം ഇല്ലാത്തതിനാൽ തനിക്ക് പല സിനിമകളും വേണ്ടെന്ന് വയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും സനം. 

റെ കാലത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ രണ്ട് ദിവസം മുൻപാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിൽ നടക്കുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ ആയിരുന്നു പുറത്തുവന്നതും. ഇതിന് പിന്നാലെ വിവിധ സിനിമാ മേഖലകളിൽ നിന്നുള്ളവർ അടക്കം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി രം​ഗത്ത് വന്നുകൊണ്ടിരിക്കയാണ്. ഈ അവസരത്തിൽ നടി സനം ഷെട്ടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

മലയാളത്തിൽ മാത്രമള്ള തമിഴ് സിനിമയിലും ഇത്തരം പ്രശ്നങ്ങൾ നടക്കുന്നുണ്ടെന്ന് സനം ഷെട്ടി വെളിപ്പെടുത്തുന്നു. മറ്റുള്ളവർക്ക് മുന്നിൽ വഴങ്ങി കൊടുക്കാൻ താല്പര്യം ഇല്ലാത്തതിനാൽ തനിക്ക് പല സിനിമകളും വേണ്ടെന്ന് വയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും സനം പറയുന്നു. കൊൽക്കത്തയിൽ വനിതാ ​ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുവാദം വാങ്ങാൻ ചെന്നൈ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സനം ഷെട്ടിയുടെ പ്രതികരണം.  

'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തമിഴ് സിനിമ മേഖലയിലും നടക്കുന്ന കാര്യങ്ങളാണ്. പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ ഫോണിൽ വിളിച്ച് വരെ പലരും ചോദിച്ചിട്ടുണ്ട്. 
അത്തരക്കാരെ ചെരിപ്പൂരി മുഖത്തടിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുമുണ്ട്. വഴങ്ങി കൊടുക്കാൻ താല്പര്യം ഇല്ലാത്തതിനാൽ പല സിനിമകളും വേണ്ടെന്നും വച്ചിട്ടുണ്ട്.എന്ന് കരുതി സിനിമയിലെ എല്ലാവരും മോശക്കാരെന്നല്ല', എന്ന് സനം ഷെട്ടി പറഞ്ഞു. 

കരാറിൽ പറയില്ല, ഷൂട്ടിം​ഗ് തുടങ്ങുമ്പോൾ ലിപ് ലോക്ക്, കൂടുതൽ ന​ഗ്നതാപ്രദർശനം; ഹേമ കമ്മിറ്റി റിപ്പോർട്ട്

'സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അഡ്ജസ്റ്റ്മെന്റ് ചെയ്താലേ അവസരം ലഭിക്കൂ എങ്കിൽ ഇറങ്ങിപ്പോരണം. എന്നിട്ട് സ്വന്തം കഴിവിൽ വിശ്വസിക്കണം. ​ഗാരവകരമായൊരു വിഷയത്തിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിന് മുൻകൈ എടുത്ത അഭിനേതാക്കൾക്കും ഒരുപാട് നന്ദി', എന്നും സനം ഷെട്ടി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍
'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്