
ബെഗലൂരു: 2022 ലെ സർപ്രൈസ് ഹിറ്റായ കാന്താരയിലൂടെ രാജ്യവ്യാപകമായി പ്രശംസ നേടിയ കന്നഡ നടനും ചലച്ചിത്ര നിർമ്മാതാവുമായ ഋഷഭ് ഷെട്ടി വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. കന്താരയിലെ അഭിനയത്തിന് അടുത്തിടെ ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ പ്രമോദ് ഷെട്ടി നായകനായി വരാനിരിക്കുന്ന കന്നഡ ചിത്രമായ ലാഫിംഗ് ബുദ്ധയുടെ പ്രമോഷൻ പരിപാടിക്കിടെ ഋഷഭ് നടത്തിയ പരാമര്‍ശമാണ് വൈറലാകുന്നത്. മെട്രോസാഗയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡിനെക്കുറിച്ച് നടത്തിയ പാരമാര്‍ശം വിവാദമാകുകയാണ്.
അഭിമുഖത്തിൽ ഒരു ക്ലിപ്പ് വൈറലായിട്ടുണ്ട്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ഇന്ത്യയെ മോശമായി ചിത്രീകരിച്ചതിന് ബോളിവുഡിനെ ഋഷബ് ഷെട്ടി വിമർശിച്ചു. കന്നഡയിലാണ് ഋഷഭ് സംസാരിച്ചത്. ബോളിവുഡ് സിനിമകൾ എങ്ങനെയാണ് ഇന്ത്യയെ ആഗോളതലത്തിൽ മോശമായി ചിത്രീകരിക്കുന്നത് എന്നതിലുള്ള നിരാശ പ്രകടിപ്പിച്ചാണ് ഇദ്ദേഹം സംസാരിച്ചത്.
“ഇന്ത്യൻ സിനിമകൾ, പ്രത്യേകിച്ച് ബോളിവുഡ്, ഇന്ത്യയെ മോശമായി കാണിക്കുന്നു. ചില ആര്‍ട്ട് സിനിമകള്‍ ആഗോള ചലച്ചിത്ര മേളകളില്‍ ക്ഷണിക്കപ്പെടുകയും അവയ്ക്ക് ചുവന്ന പരവതാനി വിരിക്കപ്പെടുകയും ചെയ്യുന്നു. എൻ്റെ രാജ്യം, എൻ്റെ സംസ്ഥാനം, എൻ്റെ ഭാഷ-എൻ്റെ അഭിമാനം. എന്തുകൊണ്ടാണ് ഇവര്‍ ആഗോളതലത്തിൽ രാജ്യത്തെ പൊസറ്റീവായി അവതരിപ്പിക്കാത്തത്, അതാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് ” ഋഷഭ് പറയുന്നു.
എന്തായാലും ഋഷഭിനെ പിന്തുണച്ചും,പ്രതികൂലിച്ചും ഏറെ കമന്‍റുകള്‍ വരുന്നുണ്ട്. കാന്താരയിലെ ബോഡിഷെയിംമിഗും സ്ത്രികളോടുള്ള പെരുമാറ്റവും അടക്കം പറഞ്ഞാണ് പലരും ഋഷഭിനെ എതിര്‍ക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പൊസറ്റീവായാണോ ഋഷഭ് കാണുന്നത് എന്നാണ് ചോദ്യം. അതേ സമയം കാന്തരയിലൂടെ ഇന്ത്യയിലെ വിസ്മരിക്കപ്പെട്ട സാംസ്കാരിക ചിഹ്നങ്ങളെ നന്നായി അവതരിപ്പിച്ച ഋഷഭിന് ഇത് പറയാന്‍ അവകാശമുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്തായാലും ദേശീയ അവാര്‍ഡ് വിജയത്തിന് പിന്നാലെ ഋഷഭ് നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതേ സമയം ഇപ്പോള്‍ കാന്താരയുടെ പ്രീക്വല്‍ ഷൂട്ടിലാണ് ഋഷഭ്. കാന്താരയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാനത്തോടെയായിരിക്കും ഇനി നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ഇനി നടക്കുക നാലാമത്തെ ഷെഡ്യൂളാണ്. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ ചര്‍ച്ചയായിരുന്നു.
ബോളിവുഡില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി നേരത്തെ പറഞ്ഞ മറുപടിയും ചര്‍ച്ചയായിരുന്നു. ഹിന്ദിയില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമുള്ള ചിത്രങ്ങളിലേക്ക് ഓഫര്‍ ലഭിച്ചിരുന്നു. കന്നഡയില്‍ നിന്ന് മാറി നില്‍ക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാൻ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷൻ ഹൗസില്‍ മുമ്പ് താൻ ജോലി ചെയ്‍തിരുന്നു എങ്കിലും ബോളിവുഡിലേക്ക് പോകാൻ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.
തിങ്കളാഴ്ച ടെസ്റ്റും പരാജയപ്പെട്ട് അക്ഷയ് കുമാര്‍:'ഖേൽ ഖേൽ മേം' വന്‍ പരാജയത്തിലേക്ക്
'ജീവിതത്തിലും ക്രിക്കറ്റിലും പോരാളി': യുവരാജ് സിംഗിന്‍റെ ജീവിതം സിനിമയാകുന്നു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ