'ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല'; അതിജീവിതക്ക് പിന്തുണയുമായി രഞ്ജു രഞ്ജിമാര്‍

Web Desk   | Asianet News
Published : Jan 11, 2022, 09:35 AM ISTUpdated : Jan 11, 2022, 09:41 AM IST
'ഇന്നും ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ല'; അതിജീവിതക്ക് പിന്തുണയുമായി രഞ്ജു രഞ്ജിമാര്‍

Synopsis

നടിയുടെ കൂടെ നിന്നതിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും വര്‍ക്കുകള്‍ ഇല്ലാതയായിട്ടുണ്ടെന്നും രഞ്ജു വെളിപ്പെടുത്തുന്നു. 

ടിയെ അക്രമിച്ച കേസില്‍ വെളിപ്പെടുത്തലിന് പിന്നാലെ അതിജീവിതക്ക് പിന്തുണയറിയിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും നിന്നമുള്ള നിരവധി പേർ നടിക്ക് പിന്തുണയുമായി രം​ഗത്തെത്തി. ഇപ്പോഴിതാ പിന്തുണയുമായി എത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍(Renju Renjimar). നടിയുടെ കൂടെ നിന്നതിന്റെ പേരില്‍ പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും വര്‍ക്കുകള്‍ ഇല്ലാതയായിട്ടുണ്ടെന്നും രഞ്ജു വെളിപ്പെടുത്തുന്നു. കുറെ നാളുകള്‍ക്ക് ശേഷം കാണാം എന്നു പറഞ്ഞ ആ ദിവസം ഓര്‍ക്കുമ്പോള്‍ കരയാതിരിക്കാന്‍ പറ്റുന്നില്ലെന്നും രഞ്ജു കുറിച്ചു. 

രഞ്ജു രഞ്ജിമാറിന്റെ വാക്കുകൾ

എന്റെ മക്കൾക്ക്
, നീ  തനിച്ചല്ല  നിന്നോടൊപ്പം നിന്റെ ഈ പോരാട്ടത്തിന്റെ തോണി  തുഴയാൻ  നിന്നെ മനസ്സിലാക്കിയ ഒരുപാടുപേരുണ്ടിവിടെ, പലപ്പോഴും  ജീവിതം  വഴിമുട്ടുന്ന  അവസ്ഥവരെ  വന്നിട്ടും നിന്നോടൊപ്പം നിലകൊണ്ടത്  സത്യം നിന്റെ ഭാഗത്തായിരുന്നു എന്ന തിരിച്ചറിവാണ്, അതുകൊണ്ടു തന്നെ  പലയിടങ്ങളിൽ  നിന്നും വിമര്ശനങ്ങൾ  അനുഭവിക്കേണ്ടി വന്നിട്ടുണ്ട്, ചിലർ  എന്നെ വിളിക്കാതായി, വർക്കുകൾ മുടക്കാൻ തുടങ്ങി, ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഞാൻ  കൈ പിടിച്ചത്  നീതിക്ക്  വേണ്ടി പോരാടുന്ന പോരാളിക്ക് വേണ്ടിയായിരുന്നു, നീ  വിശ്വസിക്കുക നീ  തനിച്ചല്ല, പലപ്പോഴും  പല  സത്യങ്ങളും  വിളിച്ചു കൂവാൻ  പലരും  മടിക്കുന്നത്  ജീവനിൽ  പേടിച്ചിട്ടാ, ഇന്നും ആ ദിവസം  ഓർക്കുമ്പോൾ കരയാതിരിക്കാൻ  പറ്റുന്നില്ല, കുറെ നാളുകൾക്കു ശേഷം  നമ്മൾ  കാണാം എന്ന് പറഞ്ഞ  ആ ദിവസം, ചാനലുകളിൽ  വാർത്ത വന്നു നിറയുമ്പോൾ അത്  നീ  ആയിരുന്നു എന്നറിഞ്ഞ നിമിഷം  മുതൽ  നിനക്ക് നീതി  ലഭിക്കും  വരെ  നിന്നോടൊപ്പം നില കൊള്ളാൻ എനിക്ക് ആയുസ്സുണ്ടാവട്ടെ എന്നാണ് പ്രാർഥന  love you my പോരാളി,ഇതിൽ  നിനക്ക് നീതി  ലാഭിച്ചില്ലെങ്കിൽ  ഇവിടെ നിയമം  നടപ്പിലാക്കാൻ സാധ്യമല്ല  എന്നുറപ്പിക്കാം, കേരള  govt, ലും indian നീതിന്യായത്തിലും  ജനങ്ങൾക്കുള്ള  പ്രതീക്ഷ  ഇല്ലാണ്ടാവും, സത്യം  ജയിക്കണം

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ