Omicron: 'കൂടുതൽ സമയം ഉറങ്ങുന്നു, എല്ലാം ഓക്കേയാണ്'; ഒമിക്രോണ്‍ ഭേദമാകുന്നുവെന്ന് ശോഭന

Web Desk   | Asianet News
Published : Jan 11, 2022, 08:24 AM ISTUpdated : Jan 11, 2022, 08:29 AM IST
Omicron: 'കൂടുതൽ സമയം ഉറങ്ങുന്നു, എല്ലാം ഓക്കേയാണ്'; ഒമിക്രോണ്‍ ഭേദമാകുന്നുവെന്ന് ശോഭന

Synopsis

രണ്ട് ദിവസത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഭേദമുണ്ടെന്നും എല്ലാം ഓക്കേയാണെന്നും ശോഭന അറിയിച്ചു. 

ഴിഞ്ഞ ദിവസമാണ് തനിക്ക് ഒമിക്രോൺ(Omicron) ബാധിച്ചുവെന്ന് അറിയിച്ചുകൊണ്ട് നടി ശോഭന(Shobana) രം​ഗത്തെത്തിയത്. എല്ലാ മുൻകരുതലുകളും എടുത്തിട്ടും കൊവിഡ് വകഭേദം ബാധിക്കുക ആയിരുന്നുവെന്ന് ശോഭന അറിയിച്ചു. ഇപ്പോഴിതാ തന്റെ ആരോ​ഗ്യനില മെച്ചപ്പെട്ട് വരികയാണെന്ന് പറയുകയാണ് നടി.  ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. 

രണ്ട് ദിവസത്തെ അപേക്ഷിച്ച് ഇപ്പോള്‍ ഭേദമുണ്ടെന്നും എല്ലാം ഓക്കേയാണെന്നും ശോഭന അറിയിച്ചു. ‘എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി. ഞാന്‍ ഇപ്പോള്‍ ഓക്കേയാണ്. കൂടുതല്‍ സമയം ഉറങ്ങുന്നു. രണ്ടു മൂന്നു ദിവസം മുന്‍പത്തേക്കാള്‍ ഇപ്പോള്‍ നല്ല ഭേദമുണ്ട്. ഇവിടെയൊക്കെ ഇറങ്ങി നടക്കുന്നുണ്ട്. എല്ലാം ഓക്കേയാണ്,’ ശോഭന പറഞ്ഞു.

'ലോകം മാന്ത്രികമായി ഉറങ്ങുമ്പോൾ ! മുൻകരുതലുകൾ എടുത്തിട്ടും എനിക്ക് ഒമിക്രോൺ ബാധിച്ചു. സന്ധി വേദന, വിറയൽ, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു ലക്ഷണങ്ങൾ, അതിനെ തുടർന്ന് ചെറിയ തൊണ്ടവേദനയും. അത് ആദ്യ ദിവസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.  രണ്ട് വാക്സിനുകളും എടുത്തതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് രോഗത്തെ 85 ശതമാനം പുരോഗതിയിൽ നിന്ന് തടയുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ വാക്സിൻ സ്വീകരിച്ചില്ലെങ്കിൽ എത്രയും വേ​ഗം എടുക്കാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഈ വകഭേദം മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു', എന്നാണ് കഴിഞ്ഞ ദിവസം ശോഭന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

PREV
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ