
ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാൽ പ്രസന്നന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് സിനിമ- സീരിയൽ നടി സീമ ജി നായർ. കുറച്ചു നാൾ മുൻപ് പ്രഭുലാലിനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ് തന്നെ സ്വീകരിച്ചതെന്നും അന്ന് മുഖത്ത് കണ്ട തിളക്കം പോലെ ജീവിത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സീമ പറഞ്ഞു. ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായിരുന്ന ആളാണെന്നും താൻ സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുയാണെന്നും സീമ കുറിക്കുന്നു.
സീമ ജി നായരുടെ വാക്കുകൾ
പ്രഭുയാത്രയായി ..നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയൊഗം ..സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു എറെയുണ്ടായിരുന്നു ഈ രാജകുമാരന് .കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ് എന്നെ സ്വീകരിച്ചത് ..അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു ..ജീവിതം എപ്പോളും അങ്ങനെ ആണല്ലോ ..മോനെ എന്താണ് പറയേണ്ടത് ..സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു ..ഒന്നും parayanilla..വാക്കുകൾ മുറിയുന്നു ..ആദരാഞ്ജലികൾ.
മാലിഗ്നന്റ് മെലോമ എന്ന സ്‌കിൻ കാൻസർ ബാധിതനായിരുന്നു പ്രഭുലാൽ പ്രസന്നൻ. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗം. മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളർന്നു ഇറങ്ങിയ മറുക് പ്രഭു ലാലിൻറെ ശരീരത്തിലെ 80 % ത്തിൽ അധികം ഭാഗവും കവർന്നെടുത്തിരുന്നു. എം.വി.ആര്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടത്തിയ പരിശോധനകളിലാണ് മാലിഗ്‌നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആണ് പ്രഭുലാലിനെ ബാധിച്ചതെന്ന് കണ്ടെത്തിയത്. സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന പ്രഭുലാൽ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ് ഇദ്ദേഹം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ