Sneha|നിക്ഷേപ തട്ടിപ്പില്‍ 26 ലക്ഷം നഷ്ടമായി; പൊലീസില്‍ പരാതിയുമായി നടി സ്‌നേഹ, അന്വേഷണം

Web Desk   | Asianet News
Published : Nov 19, 2021, 09:41 AM IST
Sneha|നിക്ഷേപ തട്ടിപ്പില്‍ 26 ലക്ഷം നഷ്ടമായി; പൊലീസില്‍ പരാതിയുമായി നടി സ്‌നേഹ, അന്വേഷണം

Synopsis

പരാതിയിൽ പറയുന്ന രണ്ട് വ്യാസായികൾക്ക് നോട്ടീസ് ആയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ചെന്നൈ: 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് രണ്ട് വ്യവസായികൾക്കെതിരെ പാരാതിയുമായി(complaint) നടി സ്നേഹ(Sneha). എക്‌സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രണ്ട് വ്യക്തികള്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ കാനത്തൂർ പൊലീസ് (Kanathur police)സ്‌റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. 

സുഹൃത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സ്നേഹ കമ്പനിയില്‍ പണം നിക്ഷേപിച്ചത്. തങ്ങളുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം നല്‍കാമെന്ന് വ്യവസായികൾ വാഗ്ദാനവും ചെയ്തു. എന്നാല്‍ അവര്‍ വാക്കു പാലിച്ചില്ല. പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുകയും ഭീഷണിപ്പെടുത്തിയതായും താരം പരാതിയില്‍ പറയുന്നുവെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 

Read Also: പോണ്‍ വീഡിയോ ചിത്രീകരിച്ച് സൈറ്റില്‍ അപ്ലോഡ് ചെയ്തു; ഇന്ത്യന്‍ നടി അറസ്റ്റില്‍

സ്‌നേഹയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാനത്തൂർ ക്രൈം ഇൻസ്‌പെക്ടർ ബാലകുമാറാണ് അന്വേഷണ ചുമതല. പരാതിയിൽ പറയുന്ന രണ്ട് വ്യാസായികൾക്ക് നോട്ടീസ് ആയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍

'ഈ പൊതുജീവിതം നിങ്ങള്‍ തിരഞ്ഞെടുത്തതല്ലെ'; 25 കോടിയുടെ മാനനഷ്ടക്കേസില്‍ ശില്‍പ ഷെട്ടിയോട് കോടതി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി