നടി ശ്രീകലയുടെ വീട്ടില്‍ മോഷണം; 15 പവന്‍ സ്വര്‍ണ്ണം നഷ്‍ടപ്പെട്ടു

Published : Nov 18, 2021, 11:17 PM ISTUpdated : Nov 19, 2021, 01:10 AM IST
നടി ശ്രീകലയുടെ വീട്ടില്‍ മോഷണം; 15 പവന്‍ സ്വര്‍ണ്ണം നഷ്‍ടപ്പെട്ടു

Synopsis

ശ്രീകലയുടെ സഹോദരിയും അച്ഛനുമാണ് ഈ വീട്ടില്‍ താമസം

പ്രമുഖ സീരിയല്‍ താരം ശ്രീകല ശശിധരന്‍റെ (Sreekala Sasidharan) വീട്ടില്‍ മോഷണം. ശ്രീകലയുടെ കണ്ണൂര്‍ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ശ്രീകലയുടെ സഹോദരിയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്.  അച്ഛനും സഹോദരിയും പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്. വീടിന്‍റെ പിൻഭാഗത്തെ ഗ്രില്‍സിന്‍റെ പൂട്ട് പൊളിച്ചാണ് മോഷണസംഘം അകത്തെത്തിയത്. വൈകിട്ട് നാലുമണിയോടെ അച്ഛൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര തുറന്ന് കിടക്കുന്നതായും തുണിത്തരങ്ങൾ വാരിവലിച്ചിട്ടതായും ശ്രദ്ധയിൽപ്പെട്ടു. അസ്വാഭാവികതയില്‍ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയ വിവരം അറിയുന്നത്. ഉടൻ തന്നെ ശ്രീകലയുടെ സഹോദരി ശ്രീജയ പൊലീസിൽ വിവരമറിയിച്ചു. ശ്രീജയയുടെ 10 പവന്‍റെ ഒരു മാലയും 5 വളകളുമാണ് മോഷണം പോയത്. ശ്രീജയയുടെ പരാതിയിൽ കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി.

'എന്‍റെ മാനസപുത്രി' എന്ന ജനപ്രിയ പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് ശ്രീകല ശശിധരന്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ 'കാന്താ' ഒടിടിയിൽ; നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
'ഫെമിനിച്ചി ഫാത്തിമ' നാളെ മുതൽ ഒടിടിയിൽ