Asianet News MalayalamAsianet News Malayalam

Urvasi-Priyadarshan|'മിഥുന'ത്തിന് ശേഷം പ്രിയദര്‍ശനൊപ്പം ഉർവശി, ആശംസയുമായി ആരാധകര്‍

'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രമാണ് പ്രിയദർശന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഡിസംബർ 2ന് തിയറ്ററുകളിൽ എത്തും. 

priyadarshan post about reunion of actress urvashi for tamil movie
Author
Kochi, First Published Nov 19, 2021, 8:48 AM IST

മോഹൻലാൽ നായകനായി എത്തിയ മിഥുനം(Midhunam) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉർവശിയും(Urvasi) പ്രിയദർശനും(Priyadarshan) വീണ്ടും ഒന്നിക്കുന്നു. 'അപ്പാത(Appatha)' എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉര്‍വശിയുടെ 700മത്തെ ചിത്രം കൂടിയാണിത്. 

“മിഥുന’ത്തിന് ശേഷം ഏറെ നാളുകൾക്ക് ശേഷം നടന്ന ഒത്തുചേരൽ! വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പാത്ത’യിൽ വീണ്ടും ഒന്നിക്കുന്നു! ഉർവ്വശിയുടെ 700-ാം ചിത്രം കൂടിയാണ് അത്,” എന്നാണ് പ്രിയദർശൻ ഉർവശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കുറിച്ചത്.

1993ലാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ മിഥുനം പുറത്തിറങ്ങിയത്. ഇന്നും മലയാളികളുടെ പ്രിയ സിനിമകളിൽ ഒന്ന് തന്നെയാണ് ഈ ചലച്ചിത്രം. 

അതേസമയം, 'മരക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രമാണ് പ്രിയദർശന്റേതായി പുറത്തിറങ്ങാനുള്ളത്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ഡിസംബർ 2ന് തിയറ്ററുകളിൽ എത്തും. സിനിമാ രംഗത്തെ എല്ലാ സംഘടനകളെയും ഒരുമിച്ച് നിര്‍ത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മരക്കാറിന്‍റെ തിയറ്റര്‍ റിലീസ് യാഥാര്‍ഥ്യമായത്. ഒടിടിയിലേക്ക് വിടാനായിരുന്നു തീരുമാനമെങ്കിലും മന്ത്രി സജി ചെറിയാന് ഉൾപ്പടെയുള്ളവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം തിയറ്റർ റിലീസ് പ്രഖ്യാപിക്കുക ആയിരുന്നു. 

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

Follow Us:
Download App:
  • android
  • ios