'വലിയൊരു ഭാ​ഗ്യം, മീനുവിനോട് നീതിപുലർത്തിയെന്ന് കരുതുന്നു'; വിസ്മയയ്ക്ക് ശബ്ദം നൽകിയ ആദിത്യ ലക്ഷ്മി

Published : Aug 08, 2026, 06:15 PM IST
Thudakkam

Synopsis

തുടക്കം സിനിമയില്‍ വിസ്മയയ്ക്ക് ശബ്ദം നല്‍കിയത് ആദിത്യ ലക്ഷ്മിയാണ്. ചിത്രത്തിലൊരു വേഷവും ചെയ്ത ആദിത്യ, ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അനു ആനന്ദിന്റെ മകൾ ആണ്.

തിയറ്ററിൽ വിജയകരമായി മുന്നേറുന്ന തുടക്കം സിനിമയുടെ റിലീസിന് മുൻപ് തന്നെ തനിക്ക് ശബ്ദം നൽകിയത് ആദിത്യ ലക്ഷ്മി ആണെന്ന് വിസ്മയ മോഹൻലാൽ പറഞ്ഞിരുന്നു. ചിത്രത്തിൽ ആദിത്യ ഒരു കഥാപാത്രവും ചെയ്തിട്ടുണ്ട്. ‘സൂര്യഗായത്രി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകനായി അഭിനയിച്ച അനു ആനന്ദിന്റെ മകൾ ആണ് ആദിത്യ. തുടക്കം തിയറ്ററിൽ മുന്നേറുന്നതിനിടെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞും തന്റെ സന്തോഷം പങ്കിട്ടും എത്തിയിരിക്കുകയാണ് ആദിത്യ ഇപ്പോൾ. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനും അതേസമയം തന്നെ ശബ്ദത്തിന് പിന്നിൽ പ്രവർത്തിക്കാനും സാധിച്ചത് വലിയൊരു ഭാ​ഗ്യമായി ഞാൻ കരുതുകയാണെന്ന് ആദിത്യ ലക്ഷ്മി പറയുന്നു.

ആദിത്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

'തുടക്കം' സിനിമയിൽ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞത് ഞാൻ എപ്പോഴും നന്ദിയോടെ ഓർക്കുന്ന നിമിഷങ്ങളിൽ ഒന്നാണ്. ഇത്രയും മികച്ചൊരു ടീമിന് ഒപ്പം പ്രവർത്തിക്കാനും, മായ ചേച്ചിക്ക് വേണ്ടി ഡബ്ബ് ചെയ്യാനും അവസരം ലഭിച്ചുവെന്നത് എന്നെ സംബന്ധിച്ച് വളരെ വലിയൊരു കാര്യമാണ്. ഇതെന്റെ ആദ്യത്തെ സിനിമയാണ്. വലിയ സീക്രീനിന് വേണ്ടി ആദ്യമായാണ് ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. അതുകൊണ്ട് തന്നെ എന്നെ ആദ്യമായി വെള്ളിത്തിരയിൽ കണ്ട നിമിഷം വാക്കുകൾക്കും അതീതമാണ്. വെറുമൊരു സ്വപ്നം മാത്രമായിരുന്ന കാര്യം ഇപ്പോഴെന്റെ ജീവിതത്തിന്റെ ഭാ​ഗമായി മാറി. ഇതിൽ ഞാൻ ഏറെ അനു​ഗ്രഹീതയും നന്ദിയുള്ളവളുമാണ്.

ക്യാമറയ്ക്ക് മുന്നിൽ നിൽക്കാനും അതേസമയം തന്നെ ശബ്ദത്തിന് പിന്നിൽ പ്രവർത്തിക്കാനും സാധിച്ചത് വലിയൊരു ഭാ​ഗ്യമായി ഞാൻ കരുതുകയാണ്. മനോഹരമായൊരു പഠനാനുഭവം ആയിരുന്നു തുടക്കം. ഈ യാത്രയുടെ ഭാ​ഗമാകാൻ സാധിച്ചതിൽ ഞാൻ ഒരുപാട് സന്തോഷത്തിലാണ്. എന്നെ വിശ്വസിക്കുകയും അതിനായി എന്നെ ഉടനീളം നയിക്കുകയും ചെയ്ത എല്ലാവർക്കും വലിയൊരു നന്ദി.

എന്നെ വിശ്വസിച്ച് ഈ അവസരം നൽകിയ ജൂഡ് ചേട്ടന് ഒരു വലിയ നന്ദി പറയുകയാണ്, താങ്കളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി ഞാൻ കാണുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ എന്റെ ആദ്യ സിനിമ ചെയ്യാൻ അവസരം നൽകിയതിന് ആന്റണി പെരുമ്പാവൂർ ചേട്ടന് നന്ദി. എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അനു​ഗ്രഹമാണത്. ഡബ്ബിംഗിലുടനീളം എന്നെ സഹായിക്കുകയും എന്നെ കംഫർട്ടബിൾ ആക്കുകയും ചെയ്ത സൈലക്സ് എബ്രഹാമിനും സുബൈർ സി.പിക്കും നന്ദി.

ഞാൻ ടെൻഷൻ അടിച്ച സമയത്ത് എന്നെ സഹായിക്കുകയും ഡയലോഗുകൾ പറഞ്ഞുതരാൻ കൂടെ നിൽക്കുകയും ചെയ്ത തുഷാര പിള്ളയ്ക്ക് ഒരുപാട് നന്ദി. എന്നെ വിശ്വസിക്കുകയും ഈ വേഷത്തിലേക്കും ഡബ്ബിംഗിലേക്കും എന്റെ പേര് നിർദ്ദേശിക്കുകയും ചെയ്ത സുചി കുഞ്ഞമ്മയ്ക്ക് നന്ദി. ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീമിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാത്തിനും ഉപരി, സിനിമയിൽ ചേച്ചിയുടെ ശബ്ദമാകാൻ എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് മായ ചേച്ചിക്ക് പ്രത്യേക നന്ദി, 'മീനു' എന്ന കഥാപാത്രത്തോട് ഞാൻ നീതി പുലർത്തി എന്ന് കരുതുന്നു. ഇത് നമ്മൾ രണ്ടുപേരുടെയും ജീവിതത്തിലെ ഒരു നല്ല 'തുടക്കം' ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഓരോ മടങ്ങിപ്പോക്കിലും പുതിയൊരു അധ്യായം കാത്തിരിപ്പുണ്ടാവും'; പോസ്റ്റുമായി സ്വപ്‍ന
'ബിഗ് ബോസിലെ പണം കൊണ്ട് സിറ്റിയിൽ 25 സെന്റ് സ്ഥലം വാങ്ങി, സ്വർണം മേടിച്ചു'; മനസു തുറന്ന് അനുമോൾ