Ahana Krishna : മാലദ്വീപില്‍ നിന്ന് സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടുമായി അഹാന കൃഷ്‍ണ

Published : Jun 21, 2022, 02:45 PM IST
Ahana Krishna : മാലദ്വീപില്‍ നിന്ന് സ്വിം സ്യൂട്ട് ഫോട്ടോഷൂട്ടുമായി അഹാന കൃഷ്‍ണ

Synopsis

മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് അഹാന കൃഷ്‍ണ (Ahana Krishna). 

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ് അഹാന. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അഹാന പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് (Ahana Krishna).

അഹാന മാലദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് പങ്കുവെച്ചിരിക്കുന്നത്.  രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ എന്റെ ഹൃദയത്തിന്റെ ഭാഗം തിരഞ്ഞ് ഈ സ്വര്‍ഗത്തില്‍ വീണ്ടുമെത്തിയിരിക്കുന്നു. അവിടമാണ് മാലദ്വീപ് എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി അഹാന എഴുതിയിരിക്കുന്നത്. എന്തായാലും അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

അഹാന കൃഷ്‍ണ കഴിഞ്ഞ വര്‍ഷം ആദ്യമായി സംവിധായികയുമായിരുന്നു. അഹാന കൃഷ്‍യുടെ ആദ്യ സംവിധാന സംരഭമായിരുന്നു 'തോന്നല്‍'. മ്യൂസിക് വിഡിയോ ആയിട്ടാണ് 'തോന്നല്‍' എത്തിയത്. 'തോന്നല്‍' എന്ന വീഡിയോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഗോവിന്ദ് വസന്ത ആയിരുന്നു 'തോന്നലി'ന്റെ സംഗീത സംവിധായകൻ. അഹാന കൃഷ്‍ണയുടെ ആദ്യ സംവിധാനസംരഭത്തില്‍ ഹനിയ  നഫീസയാണ് ഗായിക. ഷര്‍ഫുവാണ് ഗാനരചന നിര്‍വഹിച്ചത്. മ്യൂസിക് വീഡിയോയില്‍ അഹാന തന്നെയാണ് അഭിനയിച്ചത്.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ  അവതരിപ്പിച്ചുകൊണ്ടാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി മാറി. അഹാനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട്  'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ  ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ഇതില്‍ 'ലൂക്ക'യുടെ ഛായാഗ്രഹണം  നിമിഷ് രവി ആയിരുന്നു. 'നാന്‍സി റാണി', 'അടി' എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.

Read More : റൂട്ട് കനാല്‍ ശസ്‍ത്രക്രിയയില്‍ പിഴവ്, മുഖം വികൃതമായ അവസ്ഥയില്‍ കന്നഡ നടി

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു