ഐശ്വര്യ ലക്ഷ്‍മി നായികയായി 'കുമാരി', മനോഹരമായ വീഡിയോ ഗാനം പുറത്ത്

Published : Oct 15, 2022, 07:13 PM IST
ഐശ്വര്യ ലക്ഷ്‍മി നായികയായി 'കുമാരി', മനോഹരമായ വീഡിയോ ഗാനം പുറത്ത്

Synopsis

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന ചിത്രത്തിലെ വീഡിയോ ഗാനം.

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന പുതിയ സിനിമയാണ് 'കുമാരി'. നിര്‍മല്‍ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മല്‍ സഹദേവിനൊപ്പം ഫസല്‍ ഹമീദും ചേര്‍ന്നാണ്  ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'കുമാരി'യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

'മന്ദാരപ്പൂവേ' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്ക്സ് ബിജോയിയുടെ സംഗീതത്തില്‍ ജോ പോള്‍ രചിച്ച വരികള്‍ ആവണി മല്‍ഹാര്‍ പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്ററും കളറിസ്റ്റും ശ്രീജിത്ത് സാരംഗ് ആണ്.

ജിജു ജോണ്‍, നിര്‍മല്‍ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്‍മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിൻസ് വര്‍ഗീസ് എന്നിവരാണ് സഹനിര്‍മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം. ഗോകുല്‍ ദാസാണ് പ്രൊഡക്ഷൻ ഡിസൈനര്‍.

ഐശ്വര്യ ലക്ഷ്‍മി നായികയാകുന്ന മറ്റൊരു ചിത്രം ഡയറക്ട് ഒടിടി റിലീസിനും തയ്യാറെടുത്തിരിക്കുകയാണ്. 'അമ്മു' എന്ന തെലുങ്ക് ചിത്രം  ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ഐശ്വര്യ ലക്ഷ്‍മി നായികയായി പ്രീമിയര്‍ ചെയ്യുക.  ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമേ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും  പ്രദര്‍ശനത്തിന് എത്തുന്നു. ഐശ്വര്യ ലക്ഷ്‍മി അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത് തമിഴകത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രമായ 'പൊന്നിയിൻ സെല്‍വൻ' ആണ്. 'പൂങ്കുഴലി' എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്‍മി ചിത്രത്തില്‍ അവതരിപ്പിച്ചത്. 'സമുദ്ര കുമാരി' എന്നും പേരുള്ള 'പൂങ്കുഴലി' 'പൊന്നിയിൻ സെല്‍വനി'ലെ നിര്‍ണായകമായ കഥാപാത്രമാണ്. ഐശ്വര്യ ലക്ഷ്‍മിയുടെ പ്രകടനത്തിന് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

Read More: 'രണ്ടു പ്രാവശ്യം കണ്ടു', 'കാന്താര'യെ വാനോളം പുകഴ്ത്തി പ്രഭാസ്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു