‌'എന്നെന്നും കടപ്പെട്ടിരിക്കും, സുരക്ഷിതരായിരിക്കൂ...'; പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് ഐശ്വര്യ റായ്

By Web TeamFirst Published Jul 30, 2020, 3:55 PM IST
Highlights

ജൂലൈ 11 നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായും മകള്‍ ആരാധ്യയും വീട്ടില്‍ ഐസൊലേഷനിലായിരുന്നു. പിന്നീട് ജൂലൈ 17 ന് ഇരുവരെയും നാനവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

മുംബൈ: തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് ബോളിവുഡ് നടി ഐശ്വര്യ റായ്. തിങ്കളാഴ്ച കൊവിഡിൽ നിന്ന് മുക്തി നേടി ഐശ്വര്യയും മകൾ ആരാധ്യയും ആശുപത്രി വിട്ടിരുന്നു. ഇതിന് പിന്നാലെ തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് താരം എല്ലാവർക്കും നന്ദി അറിയിച്ചത്. 

‌‌"എനിക്കും പൊന്നുമകൾ ആരാധ്യയ്ക്കും, അച്ഛനും, അഭിയ്ക്കും വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥനയ്ക്ക്, അന്വേഷണങ്ങൾക്ക്, ആശംസകൾക്ക്, സ്നേഹത്തിന് ഒരുപാട് നന്ദി. ഇതെന്നെ പൂർണമായും കീഴ്പ്പെടുത്തിക്കളഞ്ഞു, എന്നേക്കും നിങ്ങളോട് കടപ്പെട്ടിരിക്കും. ദൈവം നിങ്ങളെ അനു​ഗ്രഹിക്കട്ടെ. എല്ലാവരോടും ഒരുപാട് സ്നേഹം. നിങ്ങളുടെ നല്ലതിനായി എന്റെ പ്രാർഥനകളും..സുരക്ഷിതരായിരിക്കൂ..."ഐശ്വര്യ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

10 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഐശ്വര്യ റായിയെയും മകളെയും മുംബൈയിലെ നാനാവതി ആശുപത്രിയില്‍ നിന്ന് തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്. അഭിഷേകും ബച്ചനും ഇപ്പോഴും നാനാവതി ആശുപത്രിയില്‍ തുടരുകയാണ്. ഐശ്വര്യയും ആരാധ്യയും ആശുപത്രി വിട്ടുവെന്ന് അഭിഷേക് ബച്ചനും ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ജൂലൈ 11 നാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച ഐശ്വര്യ റായും മകള്‍ ആരാധ്യയും വീട്ടില്‍ ഐസൊലേഷനിലായിരുന്നു. പിന്നീട് ജൂലൈ 17 ന് ഇരുവരെയും നാനവതി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

click me!