ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ കാണാനില്ല, ജീവനക്കാർക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്

Published : Mar 20, 2023, 10:04 AM ISTUpdated : Mar 20, 2023, 12:26 PM IST
ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ കാണാനില്ല, ജീവനക്കാർക്കെതിരെ പരാതിയുമായി ഐശ്വര്യ രജനീകാന്ത്

Synopsis

മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി. 

ചെന്നൈ : ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായെന്ന പരാതിയുമായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത്. വജ്ര, സ്വർണാഭരണങ്ങളും രത്നങ്ങളും കാണാതായെന്നാണ് ഐശ്വര്യ പരാതി നൽകിയിരിക്കുന്നത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങൾ സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ എവിടെയെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി. 

അറുപതോളം പവന്റെ ആഭരണങ്ങൾ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്. 2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോക്ക‍ർ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോക്കറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ജോലിക്കാർക്ക് അറിയാമായിരുന്നു. ഫെബ്രുവരി 10 ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായതായി മനസ്സിലായത്. 18 വർഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു. 

Read More : ആലിയ ഭട്ട് ഭാവി ഇതിഹാസമെന്ന് രേഖ, താരത്തിന്റെ പ്രതികരണം ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു