ശാലിനി നിര്‍മാതാവാകുന്നു, അജിത്തിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

Published : Aug 04, 2026, 10:27 AM IST
Ajith Kumar

Synopsis

നടി ശാലിനി സിനിമാ നിര്‍മാതാവാകുന്നു.

തമിഴ് സൂപ്പര്‍ താരം അജിത്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡെയര്‍‌ഡെവിള്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനിയാണ് ചിത്രം നിര്‍മിക്കുന്നത്. ബ്രേവ്‍ഹാര്‍ട്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ശാലിനി ചിത്രം നിര്‍മ്മിക്കുന്നത്.

ആദിക് രവിചന്ദ്രനനാണ് ചിത്രത്തിന്റെ സംവിധാനം. ആദിക് രവിചന്ദ്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആദിത് രവിചന്ദ്രനും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് ഡെയര്‍ഡെവിള്‍. അതുകൊണ്ടുതന്നെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്.

റേസിംഗില്‍‌ സജീമായിരുന്ന അജിത്ത് ഒരു വര്‍‌ഷത്തെ ഇടവേളയ്‍ക്ക് ശേഷമാണ് വീണ്ടും ക്യാമറയ്‍ക്ക് മുന്നിലെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഡെയര്‍ഡെവിള്‍സിനു സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിജയ് വേലുക്കുട്ടി എഡിറ്റിംഗ് നിര്‍വഹിക്കുന്നു.

ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആകെ നേടിയിരിക്കുന്നത്. ആദിക് രവിചന്ദൻ സംവിധാനം നിര്‍വഹിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്‍ട്രീം ചെയ്യുന്നുണ്ട്. അജിത് കുമാറിന്റെ  ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി എത്തിയപ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വമ്പൻ കുതിപ്പ്, വിജയ്‍യുടെ ജനനായകൻ കളക്ഷനില്‍ ആ മാന്ത്രിക സംഖ്യ മറികടന്നു
സബ് ഇൻസ്പെക്ടർ അജീബ് ആയി റോഷൻ മാത്യു; 'ഉയിർ' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു