
ചലച്ചിത്ര താരം അജിത്തിന്റെ(Ajith Kumar ) അറുപത്തി രണ്ടാം ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണെന്ന് (Vignesh Shivan) റിപ്പോർട്ട്. എകെ 62 (AK62)എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികയായി നയൻതാര എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും മാസം തന്നെ ഉണ്ടാവും എന്നാണ് സൂചനകൾ. തമിഴിലെ മുൻനിര ബാനർ ആയ ലൈക്ക പ്രൊഡക്ഷൻ ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നും സൂചനകളുണ്ട്. അജിത്തിനെ അവസാന ചിത്രമായ വലിമൈ തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എച്ച് വിനോദിന്‍റെ തന്നെ അടുത്ത ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Read Also: AK 61 Casting : മോഹന്‍ലാലോ നാഗാര്‍ജുനയോ? 'എകെ 61'ലെ പൊലീസ് കമ്മീഷണറെ തേടി അണിയറക്കാര്‍
മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഈ റോളിലേക്ക് മോഹന്‍ലാലിനൊപ്പം പരിഗണനയിലുള്ള മറ്റൊരാള്‍ തെലുങ്ക് താരം നാഗാര്‍ജുനയാണ്. ഇവര്‍ ഇരുവരെയും കൂടാതെ മലയാളം, ഹിന്ദി, തെലുങ്ക് സിനിമാ മേഖലകളില്‍ നിന്ന് മറ്റു ചില താരങ്ങളും പരിഗണനയിലുണ്ട്.
വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരേ പ്രധാന വേഷങ്ങളിൽ എത്തുന്ന “കാതുവാക്കുള്ളൈ രണ്ടു കാതൽ” എന്ന വിഘ്നേഷ് ശിവൻ ചിത്രം ഏപ്രിൽ അവസാന വാരത്തോടെ തിയറ്ററുകളിലെത്തും. അജിത്ത് ചിത്രമായ വലിമൈയുടെ ഗാനരചയിതാവ് കൂടിയായിരുന്നു വിഘ്നേശ് ശിവൻ.
Read More: Night Drive : 'മുണ്ടുടുത്ത് കുറേ റിഹേഴ്‍സലുകൾ ചെയ്‍തു', 'അമ്മിണി അയ്യപ്പനാ'യതിനെ കുറിച്ച് ശ്രീവിദ്യ
സ്ത്രീകളെ വിലയിരുത്തേണ്ടത് വേഷം നോക്കിയല്ല; ട്രോളുന്നവർക്ക് മറുപടിയുമായി നീന ഗുപ്ത
ബോളിവുഡിലെ മുന്‍നിര താരമാണ് നീന ഗുപ്ത(Neena Gupta ). നടിയുടെ ഫാഷൻ സെൻസ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. പ്രശംസയോടൊപ്പം തന്നെ വിമർശനങ്ങളും ഉയരാറുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ ഒന്നും തന്നെ താരം വകവയ്ക്കാറുമില്ല. ഇപ്പോഴിതാ വസ്ത്രത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നീന ഗുപ്ത. കറുത്ത നിറത്തിലുള്ള സ്ട്രാപ്പി ഡ്രസ് ധരിച്ചാണ് നീന വസ്ത്രധാരണത്തിൻമേലുള്ള മുൻവിധികളെക്കുറിച്ച് പറയുന്നത്.
സത്യം പറഞ്ഞാല്‍ എന്ന ക്യാപ്ഷനോടെയാണ് നീന ഗുപ്ത വീഡിയോ പങ്കുവച്ചിരിക്കുന്നത്.''ഈ വീഡിയോ ഞാന്‍ പോസ്റ്റ് ചെയ്യാനുള്ള കാരണം എന്തെന്നാല്‍ സെക്‌സിയായ വസ്ത്രം ധരിക്കുന്നവരെ, ഞാന്‍ ഇപ്പോള്‍ ധരിച്ചിരിക്കുന്നത് പോലെ, ഒന്നിനും കൊളളാത്തവരായാണ് സമൂഹം കാണുന്നത്. എന്നാല്‍ അത് തെറ്റാണ്. ഞാന്‍ സംസ്‌കൃതത്തില്‍ എംഫിൽ ചെയ്ത ആളാണ്. പിന്നേയും ഒരുപാട് നേട്ടങ്ങളുണ്ട്. അതിനാല്‍ വസ്ത്രം നോക്കി ഒരാളെ വിധിക്കരുത്. ട്രോളുണ്ടാക്കുന്നവര്‍ മനസിലാക്കിക്കോളൂ'' എന്നായിരുന്നു നീന ഗുപ്ത പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ