
അജു വര്‍ഗീസ് സഹ രചയിതാവാകുന്ന 'സാജന്‍ ബേക്കറി'യുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സംവിധായകനൊപ്പം അജു വര്‍ഗീസും സച്ചിന്‍ ആര്‍ ചന്ദ്രനും ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മാണം. അജു വര്‍ഗീസും ഗണേഷ് കുമാറും കൂടി ഒരു സൈക്കിളില്‍ പോകുന്നതാണ് പോസ്റ്ററില്‍.
അതേസമയം പോസ്റ്റര്‍ പുറത്തെത്തിയതിന് പിന്നാലെ ഇതിന് പഴയൊരു സിനിമയിലെ പ്രശസ്ത രംഗവുമായുള്ള സാമ്യം പറഞ്ഞുള്ള ട്രോളുകളും പുറത്തിറങ്ങി. ഗണേഷ് കുമാറിനൊപ്പം ഇന്നസെന്റ് കൂടിയുള്ള 'മണിച്ചിത്രത്താഴി'ലെ സൈക്കിള്‍ രംഗമാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്. പിന്നാലെ അത്തരത്തിലൊരു ട്രോള്‍ അജു വര്‍ഗീസ് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.
ലെന, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും അഭിനയിക്കുന്നു. ഗുരു പ്രസാദ് എം സിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. എഡിറ്റിംഗ് അരവിന്ദ് മന്മഥന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു അരവിന്ദ്. ഫണ്‍ടാസ്റ്റിക് ഫിലിംസ് തീയേറ്ററുകളിലെത്തിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ