ഒരു വര്‍ഷത്തിനു ശേഷം 'അഖണ്ഡ'യ്ക്ക് ഹിന്ദി റിലീസ്; ഓഫറുമായി അണിയറക്കാര്‍

Published : Jan 20, 2023, 03:07 PM IST
ഒരു വര്‍ഷത്തിനു ശേഷം 'അഖണ്ഡ'യ്ക്ക് ഹിന്ദി റിലീസ്; ഓഫറുമായി അണിയറക്കാര്‍

Synopsis

തിയറ്ററുകളില്‍ ഒരേ സമയം പ്രദര്‍ശിപ്പിക്കുന്നത് രണ്ട് ബാലയ്യ ചിത്രങ്ങള്‍

നന്ദമുറി ബാലകൃഷ്ണയ്ക്ക് ബോക്സ് ഓഫീസില്‍ വന്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു 2021 ഡിസംബറില്‍ പുറത്തെത്തിയ അഖണ്ഡ. ബോയപ്പെട്ടി ശ്രീനുവിന്‍റെ സംവിധാനത്തില്‍ ബാലയ്യ ഡബിള്‍ റോളില്‍ എത്തിയ ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രവുമായി. ഇപ്പോഴിതാ ഒരു വര്‍ഷത്തിനിപ്പുറം അഖണ്ഡയുടെ ഹിന്ദി പതിപ്പ് പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ബാലയ്യ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണവും തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ക്ക് അടുത്തിടെ ലഭിക്കാറുള്ള മികച്ച കളക്ഷനുമൊക്കെ മുന്നില്‍ക്കണ്ടാണ് ഹിന്ദി മൊഴിമാറ്റ പതിപ്പ് എത്തിയിരിക്കുന്നത്. രാജ്യമൊട്ടാകെ ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്ന ചിത്രത്തിന്‍റെ വിതരണം പെന്‍ സ്റ്റുഡിയോസ് ആണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് അണിയറക്കാര്‍.

99 രൂപയ്ക്ക് ടിക്കറ്റ് എന്നതാണ് കാണികള്‍ക്കുള്ള ഓഫര്‍. അടുത്തിടെ ബോളിവുഡില്‍ പല നിര്‍മ്മാതാക്കളും പരീക്ഷിച്ചിട്ടുള്ള തന്ത്രമാണ് ഇത്. കൂടുതല്‍ കാണികളെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുക തന്നെ ലക്ഷ്യം. ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രത്തില്‍ അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്‍ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ പ്രത്യക്ഷപ്പെടുന്നത്. പ്രഗ്യ ജയ്‍സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ എന്നിവരും അഭിനയിച്ചിരിക്കുന്നു. ബോയപ്പെട്ടി ശ്രീനുവാണ് സംവിധാനം. സംവിധായകനൊപ്പം എം രത്നവും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സി രാം പ്രസാദ് ആണ് ഛായാഗ്രഹണം. സംഗീതം എസ് തമന്‍, ദ്വാരക ക്രിയേഷന്‍സിന്‍റെ ബാനറില്‍ മിര്യാള രവീന്ദര്‍ റെഡ്ഡിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. 

ALSO READ : അഡ്വാന്‍സ് ബുക്കിം​ഗില്‍ 'ദൃശ്യം 2' നെ മറികടന്ന് 'പഠാന്‍'; ലക്ഷ്യം റെക്കോര്‍ഡ് ഓപണിംഗ്

അതേസമയം അഖണ്ഡയ്ക്കു ശേഷമെത്തിയ നന്ദമുറി ബാലകൃഷ്ണ ചിത്രം വീര സിംഹ റെഡ്ഡിയും തിയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ തുടരുന്നുണ്ട്. നാല് ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ