അഖിൽ മാരാർ നായകനാകുന്ന 'മുള്ളൻകൊല്ലി' സെപ്റ്റംബർ 5 ന്

Published : Aug 22, 2025, 01:44 PM IST
Akhil Marar starrer Midnight in Mullankolli to be released on September 5

Synopsis

സ്വന്തം സംവിധാനത്തിൽ എത്തിയ ഒരു താത്വിക അവലോകനത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അഖിൽ മാരാർ ഒരു സിനിമയിലെ നായകനാവുന്നത് ഇതാദ്യമാണ്

ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായകനായി അരങ്ങേറുന്നു. ഇതിന് മുമ്പ് അഖിൽ ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ രചനയും സംവിധാനം നിർവഹിച്ചിരുന്നു. അതേ സിനിമയിൽ അഖിൽ മാരാർ ഒരു ചെറിയ വേഷം അഭിനയിച്ചിരുന്നുവെങ്കിലും ഒരു സിനിമയിൽ നായകനായി അഭിനയിക്കുന്നത് ഇത് ആദ്യമായാണ്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സെപ്റ്റംബർ അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുകയാണ്.

അഖിൽ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോൺസൺ, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷ ബിൻ, ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയ കുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അർസിൻ സെബിൻ ആസാദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

കേരള തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമം. ഉറ്റ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി ഇവിടെയെത്തുന്ന അർജുനനും സംഘവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.

കോ പ്രൊഡ്യൂസേഴ്സ് ഉദയകുമാർ, ഷൈൻ ദാസ്, ഗാനങ്ങൾ വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്, സംഗീതം ജെനീഷ് ജോൺ, സാജൻ. കെ. റാം, ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് സാജൻ കെ റാം, ഗായകർ ഹരി ചരൺ, മധു, ഛായാഗ്രഹണം എൽബൻ കൃഷ്ണ, എഡിറ്റിംഗ് രജീഷ് ഗോപി, ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ, പി ആർ ഒ വാഴൂർ ജോസ്.

PREV
Read more Articles on
click me!

Recommended Stories

പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ
'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ