Akshay Kumar Remuneration : പ്രതിഫലം 99 കോടി? 'ബച്ചന്‍ പാണ്ഡേ'യിലെ നായകവേഷത്തിന് അക്ഷയ് കുമാര്‍ വാങ്ങുന്നത്

Published : Feb 10, 2022, 04:26 PM IST
Akshay Kumar Remuneration : പ്രതിഫലം 99 കോടി? 'ബച്ചന്‍ പാണ്ഡേ'യിലെ നായകവേഷത്തിന് അക്ഷയ് കുമാര്‍ വാങ്ങുന്നത്

Synopsis

ഹോളി റിലീസ് ആയി മാര്‍ച്ച് 18ന്

ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന നായക നടന്മാരുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ (Akshay Kumar) ഒന്നാം സ്ഥാനത്താണ്. ബോളിവുഡിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം സാമ്പത്തിക വിജയങ്ങള്‍ നേടിയ താരം ചെയ്യുന്ന സിനിമകളുടെ എണ്ണത്തിലും മുന്നിലാണ്. ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തില്‍ താന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബച്ചന്‍ പാണ്ഡേയാണ് (Bachchan Pandey) അക്ഷയ്‍യുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം. 

റിപബ്ലിക് ദിനത്തില്‍ എത്തുമെന്ന് ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തെത്തുടര്‍ന്ന് നീട്ടുവെക്കുകയായിരുന്നു. ഹോളി റിലീസ് ആയി മാര്‍ച്ച് 18ന് എത്തുമെന്നാണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. റിലീസിന് അഞ്ച് ആഴ്ചകള്‍ മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ചുള്ള പല വിവരങ്ങളും റിപ്പോര്‍ട്ടുകളായി പുറത്തെത്തുന്നുണ്ട്. ഈ ദിവസങ്ങളില്‍ അത്തരത്തില്‍ പുറത്തുവന്ന ഒരു വിവരം അക്ഷയ് കുമാറിന്‍റെ പ്രതിഫലക്കാര്യമാണ് (remuneration).

ബോളിവുഡില്‍ നിലവില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം അക്ഷയ് കുമാര്‍ ആണ്. അദ്ദേഹത്തിന്‍റെ ബോക്സ് ഓഫീസ് സ്ട്രൈക്ക് റേറ്റ് തന്നെ ഇതിനു കാരണം. ബച്ചന്‍ പാണ്ഡേയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹം 99 കോടിയാണ് വാങ്ങിയിരിക്കുന്നതെന്നാണ് പുറത്തെത്തിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ കൂടുതല്‍ പ്രതിഫലം അദ്ദേഹം മറ്റു പല ചിത്രങ്ങള്‍ക്കും വാങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന 'മിഷന്‍ സിന്‍ഡറെല്ല, ബഡെ മിയാന്‍ ഛോട്ടെ മിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് അക്ഷയ് വാങ്ങിയിരിക്കുന്നത് 135 കോടി വീതമാണ്. ബെല്‍ബോട്ടത്തിന് 117 കോടിയും. സൂര്യവന്‍ശിക്ക് 70 കോടിയും. ചെറു ചിത്രങ്ങള്‍ക്ക് പ്രതിഫലം കുറച്ചുകൊണ്ട് പ്രോഫിറ്റ് ഷെയറിംഗ് രീതിയിലും അക്ഷയ് കുമാര്‍ ഡേറ്റ് കൊടുക്കുന്നുണ്ട്. മിനിമം പ്രതിഫലം വാങ്ങിക്കൊണ്ട് തനിക്ക് പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ 40-50 ശതമാനം ലാഭവിഹിതമാണ് അദ്ദേഹം ആവശ്യപ്പെടാറെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

അതേസമയം കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍ തണ്ഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള ചിത്രമാണ് ബച്ചന്‍ പാണ്ഡേ. നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ പശ്ചാത്തലത്തില്‍ സാജിദ് നദിയാദ്‍വാലയാണ് നിര്‍മ്മാണം. കൃതി സനോണ്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, അര്‍ഷാദ് വര്‍സി, പങ്കജ് ത്രിപാഠി, പ്രതീക് ബാബര്‍, അഭിമന്യു സിംഗ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മലയാളത്തില്‍ നിന്ന് വേറിട്ട ഹൊറര്‍ ത്രില്ലര്‍; 'മദനമോഹം' ഫെബ്രുവരി 6 ന്
മോഹൻലാലിന്റെ L366ന് നാളെ തുടക്കം, അണിയറ പ്രവർത്തകരുടെ പേരുകൾ പുറത്തുവിട്ട് തരുൺ മൂർത്തി