ഏഷ്യാനെറ്റിൽ 'ഹാപ്പി വാലന്‍റൈന്‍സ് ഡേ'; മുഖ്യാതിഥിയായി നിഖില വിമല്‍

Published : Feb 10, 2022, 02:37 PM IST
ഏഷ്യാനെറ്റിൽ 'ഹാപ്പി വാലന്‍റൈന്‍സ് ഡേ'; മുഖ്യാതിഥിയായി നിഖില വിമല്‍

Synopsis

ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ

വാലന്‍റൈന്‍ ദിനത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് (Asianet) പ്രത്യേക മെഗാ സ്റ്റേജ് ഷോ സംപ്രേഷണം ചെയ്യുന്നു. 'ഹാപ്പി വാലന്‍റൈന്‍സ് ഡേ' (Happy Valentine's Day) എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ ജനപ്രിയ താരങ്ങളാണ് അണിനിരക്കുന്നത്. ചലച്ചിത്ര താരം നിഖില വിമല്‍ ആണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

ടെലിവിഷൻ താരങ്ങളായ നിഖിൽ - ശ്രീതു , ദീപൻ - അശ്വതി , അപ്പാനി ശരത് - അമൃത , നലീഫ്-  മനീഷ , ജോൺ -  ധന്യ മേരി എന്നിവര്‍ പങ്കെടുത്ത നൃത്താവതരണങ്ങളാണ് ഷോയുടെ ഹൈലൈറ്റ്. ഒപ്പം പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സ്‍കിറ്റുകളുമുണ്ട്. പ്രഭ ശങ്കർ , സിനി വര്‍ഗീസ്, അൻഷിദ, രഞ്ജിത്ത് രാജ്, രേഷ്മ എസ് നായർ, അപർണ എന്നിവരാണ് കോമഡി സ്‍കിറ്റുകളില്‍ പങ്കെടുത്തത്. നിത്യ മാമ്മന്‍, അനിത എന്നിവര്‍ പങ്കെടുത്ത സംഗീത വിരുന്നും 'ഹാപ്പി വാലന്‍റൈന്‍സ് ഡേ'യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

 

ബിഗ് ബോസ് ഫെയിം അനൂപും 'കൂടെവിടെ' ഫെയിം അൻഷിതയുമാണ് പരിപാടിയുടെ അവതാരകരായി എത്തിയത്. ഹാപ്പി വാലന്‍റൈന്‍സ് ഡേ ഇവന്‍റ് ഏഷ്യാനെറ്റിൽ ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ സംപ്രേഷണം ചെയ്യും.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു