
നേരില്‍ കണ്ടാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. വാര്‍ത്താ ചാനലായ ആജ് തക് ദില്ലിയില്‍ സംഘടിപ്പിച്ച 'അജണ്ട ആജ് തക് 2019' എന്ന സംവാദ പരിപാടിയില്‍ സംബന്ധിക്കവെ അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അക്ഷയ് കുമാര്‍. അക്ഷയ് പങ്കെടുത്തതിന് തൊട്ടുപിന്നാലെയുള്ള സെഷനില്‍ പങ്കെടുക്കേണ്ടത് അമിത് ഷാ ആയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടായിരുന്നു അവതാരകയുടെ ചോദ്യം. അത്തരമൊരു അവസരം കിട്ടിയാല്‍ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാനാവും താന്‍ പറയുകയെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ആരോഗ്യ പരിപാലനത്തിനായി അനുഷ്ഠിക്കേണ്ട ഒരു മാര്‍ഗ്ഗവും അദ്ദേഹം വിവരിച്ചു.
'അമിത് ഷാ ജിയോട് പറയാനാഗ്രഹിക്കുന്ന ഒരേയൊരു കാര്യം ആരോഗ്യത്തെക്കുറിച്ചാണ്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം എന്നാണ്. കാരണം രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം', അക്ഷയ് കുമാര്‍ പറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിനായി അനുഷ്ഠിക്കേണ്ട ഒരു ദിനചര്യയും അമിത് ഷായോട് പറയാന്‍ ആഗ്രഹമുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. 'വൈകിട്ട് 6.30ന് ശേഷം ഭക്ഷണം കഴിക്കാതെയിരിക്കുന്നതിനെക്കുറിച്ചാണ് അത്. ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ് അത്. വൈകിട്ട് ആറരയ്ക്കുശേഷം ഭക്ഷണം ഒഴിവാക്കുന്നത് അദ്ദേഹത്തിനെന്നല്ല, ആര്‍ക്കും നല്ലതാണ്. സൂര്യാസ്തമയത്തിനുശേഷം ഭക്ഷണം കഴിക്കരുതെന്ന് നമ്മുടെ പൗരാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അത് നിങ്ങളുടെ ശരീരത്തിന് ഏറെ സഹായകരമാണ്', അക്ഷയ് കുമാര്‍ പറഞ്ഞു.
ALSO READ: 'ആ ലൈക്ക് അബദ്ധത്തില്‍ സംഭവിച്ചതാണ്'; വിവാദത്തിന് പിന്നാലെ തിരുത്തലുമായി അക്ഷയ് കുമാര്‍
മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള അക്ഷയ് കുമാറിന്റെ 'നോണ്‍ പൊളിറ്റിക്കല്‍' ഇന്റര്‍വ്യൂ വൈറലായിരുന്നു. ആ അഭിമുഖത്തെക്കുറിച്ചുള്ള ചോദ്യത്തിനും അക്ഷയ് കുമാര്‍ മറുപടി പറഞ്ഞു. കാര്യമായ ഗവേഷണങ്ങള്‍ കൂടാതെയായിരുന്നു ആ അഭിമുഖമെന്നും മനസ്സില്‍ വന്നതെല്ലാം പ്രധാനമന്ത്രിയോട് ചോദിച്ചെന്നും ഗൗരവമേറിയ രാഷ്ട്രീയ ചര്‍ച്ചകളില്‍നിന്ന് വ്യത്യസ്തമാക്കാന്‍ ആഗ്രഹിച്ചുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ