അക്ഷയ് കുമാറിന്റെ തിരിച്ചുവരവോ?, ഹൗസ്‍ഫുള്‍ 5 ഓപ്പണിംഗില്‍ നേടിയത്

Published : Jun 07, 2025, 09:55 AM IST
Akshay Kumar

Synopsis

അക്ഷയ് കുമാറിന്റെ തിരിച്ചുവരവോ?, ഹൗസ്‍ഫുള്‍ 5 ഓപ്പണിംഗില്‍ നേടിയത്

മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരമായിരുന്നു അക്ഷയ് കുമാര്‍. എന്നാല്‍ സമീപ കാലത്ത് മികച്ച പ്രകടനം നടത്താൻ അക്ഷയ് കുമാറിന് സാധിച്ചിരുന്നില്ല. അക്ഷയ് കുമാര്‍ നായകനായി ഹൗസ്‍ഫുള്‍ 5 ആണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം ഓപ്പണിംഗില്‍ നേടിയത് 23 കോടി രൂപയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായി സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്‍ഫുള്‍. തമാശ, ആശയ കുഴപ്പങ്ങൾ, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമാണ് ഹൗസ്ഫുൾ 5. സാജിദ് നദിയാദ്‌വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്‍ത ഈ ചിത്രം, ഹൗസ്‍ഫുൾ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത്. ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

കേസരി ചാപ്റ്റര്‍ രണ്ടാണ് മുമ്പ് അക്ഷയ് കുമാര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയത്. കരൺ സിങ് ത്യാഗിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അഭിഭാഷക വേഷത്തിലാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന സർ ചേറ്റൂർ ശങ്കരൻ നായരുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ശങ്കരൻ നായരായിട്ടാണ് അക്ഷയ് കുമാര്‍ വേഷമിട്ടിരിക്കുന്നതും.

ശങ്കരൻ നായരുടെ ചെറുമകനും സാഹിത്യകാരനുമായ രഘു പാലാട്ട്, അദ്ദേഹത്തിന്റെ ഭാര്യ പുഷ്‍പ പാലാട്ട് എന്നിവർ ചേർന്നെഴുതിയ 'ദി കേസ് ദാസ് ഷുക്ക് ദി എംപയർ' എന്ന പുസ്കത്തിൽനിന്ന് പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ. ശാശ്വത് സച്ച്ദേവ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ഹിരൂ യാഷ് ജോഹർ, അരുണ ഭാട്ടിയ, കരൺ ജോഹർ, അഡാർ പൂനവല്ല, അപൂർവ മേത്ത, അമൃതപാൽ സിംഗ് ബിന്ദ്ര & ആനന്ദ് തിവാരി എന്നിവരാണ് അക്ഷയ് കുമാര്‍ സിനിമ നിർമിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇങ്ങനെയൊരു ക്ലൈമാക്സ് ആദ്യം, ഞാൻ മാരുതിയുടെ ആരാധകനായി'എന്ന് പ്രഭാസ്; 'രാജാസാബ്' ജനുവരി 9ന്
ഒടിടിയില്‍ ന്യൂഇയര്‍ ഫെസ്റ്റിവല്‍! കാണാം ഈ മലയാള സിനിമകള്‍