
തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. നിരവധി പേരാണ് മലയാളത്തിൽ നിന്നും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഇൻ ഹരിഹർ നഗർ തമിഴ് റീമേക്കിൽ വിവേക് അവതരിപ്പിച്ച കഥാപാത്രത്തെ ഓർക്കുകയാണ് ആലപ്പി അഷ്റഫ്.
റീമേക്കിൽ അശോകൻ അവതരിപ്പിച്ച തോമസ് കുട്ടിയെ പുനരവതരിപ്പിച്ചത് വിവേക് ആയിരുന്നു. എംജിആർ നഗറിൽ എന്ന പേരിൽ 1991ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആലപ്പി അഷ്റഫുമായിരുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനായിരുന്നു വിവേകെന്ന് അഷ്റഫ് കുറിക്കുന്നു.
ആലപ്പി അഷ്റഫിന്റെ പോസ്റ്റ്
''ഇൻ ഹരിഹർ നഗർ " എന്ന സിനിമ തമിഴിൽ "എംജിആർ നഗറിൽ" എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു. അതിൽ നമ്മുടെ അശോകൻ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്. അടുത്തിടപഴകാൻ അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്. പ്രിയ കലാകാരന് പ്രണാമം.
''ഇൻ ഹരിഹർ നഗർ " എന്ന സിനിമ തമിഴിൽ "MGR നഗർ "എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു. അതിൽ നമ്മുടെ അശോകൻ അഭിനയിച്ച...
Posted by Alleppey Ashraf on Friday, 16 April 2021
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ