‘കുരുതി’യും തിയറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് പൃഥ്വിരാജ്

Web Desk   | Asianet News
Published : Apr 17, 2021, 09:15 AM ISTUpdated : Apr 17, 2021, 09:16 AM IST
‘കുരുതി’യും തിയറ്ററുകളിലേക്ക്; റിലീസ് പ്രഖ്യാപിച്ച് പൃഥ്വിരാജ്

Synopsis

 കൊവിഡിന്റെ രണ്ടാം വരവിനെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്നും പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നു. 

നു വാര്യറിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രമാണ് ‘കുരുതി‘. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വി. മെയ് 13നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. കൊവിഡിന്റെ രണ്ടാം വരവിനെ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്നും പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നു. 

അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ സമൂഹമാധ്യമത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സാമൂഹിക-രാഷ്ട്രീയ ത്രില്ലറാകും ചിത്രമെന്നാണ് വിവരം. ‘കൊല്ലും എന്ന വാക്ക്…കാക്കും എന്ന പ്രതിജ്ഞ’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പൃഥ്വിരാജിനൊപ്പം മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്ലിന്‍, സാഗര്‍ സൂര്യ, മാമുക്കോയ, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ വേഷമിടും.

അനീഷ് പള്ള്യാല്‍ ആണ് തിരക്കഥ ഒരുക്കുന്നത്. കോഫീ ബ്ലൂം എന്ന ഹിന്ദി ചിത്രം ഒരുക്കിയ സംവിധായകനാണ് മനു വാര്യര്‍. അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

#KURUTHI In theatres 13th May 2021. PS: We at Prithviraj Productions and Team #Kuruthi hope and pray that we are able...

Posted by Prithviraj Sukumaran on Friday, 16 April 2021

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എന്റെ മുത്തേ, നീ എപ്പോ എത്തി'? ഗൾഫിൽ ജോലി ചെയ്‍തിരുന്ന കടയിലെത്തി അസീസ്; വീഡിയോ വൈറൽ
'ഇത്തരം വൈകൃതങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് പറയാനുള്ളത്'; കുറിപ്പുമായി അതിജീവിത