ഒരുവശത്ത് 'ജയിലർ', മറുവശത്ത് 'പുഷ്പ 2' തരം​ഗം; റെക്കോർഡിട്ട് അല്ലു- ഫഹദ് ചിത്രം

Published : Aug 14, 2023, 07:28 PM ISTUpdated : Aug 14, 2023, 07:33 PM IST
ഒരുവശത്ത് 'ജയിലർ', മറുവശത്ത് 'പുഷ്പ 2' തരം​ഗം; റെക്കോർഡിട്ട് അല്ലു- ഫഹദ് ചിത്രം

Synopsis

രശ്മിക മന്ദാന നായികയായി എത്തുന്ന പുഷ്പ നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്.

ങ്ങും രജനികാന്ത് ചിത്രം ജയിലറിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ തെലുങ്കില്‍ റെക്കോർഡുകൾ ഭേദിച്ച് 'പുഷ്പ 2'. മറ്റൊരു ഇന്ത്യൻ സിനിമയ്ക്കും ലഭിക്കാത്ത അം​ഗീകാരമാണ് റിലീസിന് മുൻപ് അല്ലു അർജുൻ ചിത്രം നേടിയിരിക്കുന്നത്. അതായത്, ഇൻസ്റ്റാ​ഗ്രാമിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഏഴ് മില്യൺ ലൈക്കുകൾ ലഭിച്ച ആദ്യ ഇന്ത്യൻ‌ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2 ഇപ്പോൾ. 

തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ആദ്യഭാ​ഗമായ പുഷ്പയ്ക്ക് ലഭിച്ച അം​ഗീകാരങ്ങൾ തന്നെയാണ് അതിന് കാരണം. മലയാളികളും ഏറെ പ്രതീക്ഷയോടെ ആണ് സിനിമയ്ക്കായി കാത്തിരിക്കുക്കുന്നത്. അതിനുള്ള പ്രധാനകാരണം ഫഹദ് ഫാസിൽ ആണ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. പുഷ്പയിൽ അവസാന ഭാ​ഗത്ത് വന്ന് പോയ ഫഹദ് വൻ ഹൈപ്പാണ് നൽകിയത്. രണ്ടാം ഭാഗത്തിൽ ഫഹദും അല്ലു അർജുനും ഏറ്റുമുട്ടുന്ന രം​ഗങ്ങൾ ഉണ്ടാകും എന്നാണ് സൂചനകൾ. 

ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന നെ​ഗറ്റീവ് ഷെഡുള്ള പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ഫഹദ് എത്തിയത്. പുഷ്പരാജ് എന്നാണ് അല്ലു അർജുന്റെ കഥാപാത്രത്തിന്റെ പേര്. നേരത്തെ ഫഹദ് പുഷ്പ 2വിൽ കാണില്ലെന്നും അർജുൻ കപൂർ ആകും പകരമെത്തുക എന്നുമുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം നിഷേധിച്ച നിർമാതാക്കൾ ഫഹദ് രണ്ടാം ഭാ​ഗത്തിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ ഫഹദിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

'കേരള ക്രൈം ഫയല്‍സി'ന്റെ വിജയം; മലയാളത്തിൽ വീണ്ടും വെബ്സീരീസ്, ഫസ്റ്റ് ലുക്ക്

രശ്മിക മന്ദാന നായികയായി എത്തുന്ന പുഷ്പ നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്.  രക്തചന്ദന കടത്തുകാരുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗം 2021 ഡിസംബറിൽ ആയിരുന്നു റിലീസ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ