'കേരള ക്രൈം ഫയല്‍സ്' ആയിരുന്നു മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്.

ലയാളത്തിൽ നിന്നും രണ്ടാമത്തെ വെബ് സീരീസ് വരുന്നു. മാസ്റ്റർ പീസ് എന്ന് പേര് നൽകിയിരിക്കുന്ന സീരിസ് സംവിധനം ചെയ്യുന്നത് ശ്രീജിത്ത് എൻ ആണ്. നിത്യ മേനോൻ, ഷറഫു​ദ്ദീൻ, രഞ്ജി പണിക്കർ, മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങൾ. സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ സീരീസ് ഉടൻ സ്ട്രീം ചെയ്യും. 

പുതിയ സീരീസ് ഒരു കോമഡി ഫാമിലി എന്റർടെയ്നർ ആയിരിക്കും എന്നാണ് സൂചനകൾ. മാത്യു ജോര്‍ജ് ആണ് സംവിധാനം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി. മറാഠി എന്നീ ഭാഷകളില്‍ ആയിരിക്കും സീരീസ് സ്ട്രീം ചെയ്യുക. മലയാളത്തിന്‍റെ മുന്‍നിര നായകന്മാര്‍ ഉള്‍പ്പടെ ഉള്ളവര്‍ ഫസ്റ്റ് ലുക്ക് പങ്കുവച്ചിട്ടുണ്ട്. 

ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന 'കേരള ക്രൈം ഫയല്‍സ്' ആയിരുന്നു മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നായിരുന്നു ആദ്യത്തെ സീസണിന്റെ പേര്. ഒരു സ്ത്രീയുടെ കൊലപാതവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവും ആയിരുന്നു സീരീസിന്‍റെ പ്രമേയം. ജൂണ്‍, മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ അഹമ്മദ് കബീര്‍ ആയിരുന്നു സംവിധാനം. അജു വര്‍ഗീസ്, ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 

നായകൻ തിളങ്ങണമെങ്കിൽ വില്ലൻ ശക്തനായിരിക്കണം, മനസിലായോ സാറേ; 'വർമനെ'പുകഴ്ത്തി തീരാതെ മലയാളികൾ

തിരക്കഥ ആഷിഖ് അയ്മര്‍, ഛായാഗ്രഹണം ജിതിന്‍ സ്റ്റാനിസ്ലസ്, സംഗീതം ഹിഷാം അബ്ദുള്‍ വഹാബ്, പ്രൊഡക്ഷന്‍ ഡിസൈന്‍ പ്രതാപ് രവീന്ദ്രന്‍, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദര്‍, സംവിധായകന്‍ രാഹുല്‍ റിജി നായര്‍ (ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ എന്നിവരാണ് വെബ് സീരീസിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..