Pushpa 2 : ഇനി ഫഹദിന്റെയും അല്ലുവിന്റെയും നേർക്കുനേർ പോരാട്ടം; 'പുഷ്പ 2'ന് ജൂലൈയിൽ ആരംഭം

By Web TeamFirst Published Apr 8, 2022, 4:28 PM IST
Highlights

ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രം പുഷ്പയുടെ(Pushpa) ആദ്യഭാ​ഗം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. നിലവിൽ പുഷ്പയുടെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് ശ്രദ്ധനേടുകയാണ്.  

പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ചിത്രം 2023 മധ്യത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സംവിധായകൻ സുകുമാർ സിനിമയുടെ സ്ക്രിപ്റ്റിന്റെ വായിക്കാൻ തുടങ്ങിയെന്നും അദ്ദേഹം ഡയലോഗുകൾക്കാണ് ഏറെ പ്രാധാന്യം നൽകുന്നത് എന്നും പുഷ്പയുടെ ഡയലോഗുകൾ ഒരുക്കിയ ശ്രീകാന്ത് വൈസ അറിയിക്കുന്നു. 

Read Also: Allu Arjun : ട്രാഫിക് നിയമ ലംഘനം; അല്ലു അർജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്

പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ പുഷ്പ ബോക്സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. ചിത്രം ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തിരുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്. 

തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

'ആയിരത്തൊന്നാം രാവു'മായി സലാം ബാപ്പു; ഷെയ്നിനൊപ്പം ജുമാന ഖാന്‍

സലാം ബാപ്പു (Salam Bappu) സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം യുഎഇ റാസല്‍ഖൈമയില്‍ തുടങ്ങി. ഷെയ്ന്‍ നിഗം നായകനാവുന്ന ചിത്രത്തിന്‍റെ പേര് ആയിരത്തൊന്നാം രാവ് എന്നാണ്. ജുമാന ഖാന്‍ ആണ് നായിക. ടിക് ടോക് വീഡിയോകളിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയ ജുമാനയുടെ സിനിമാ അരങ്ങേറ്റമാണ് ഇത്. ഗോള്‍ഡന്‍ എസ് പിക്ചേഴ്സിന്‍റെ ബാനറില്‍ ശ്യാംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ്, ഫെരീഫ് എം പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ദുബൈ, ഷാര്‍ജ, അബുദബി, അജ്മാന്‍ എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. റെഡ് വൈന്‍, മംഗ്ലീഷ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മംഗ്ലീഷിനു ശേഷം അദ്ദേഹം ഒരു കന്നഡ ചിത്രത്തിന് തിരക്കഥയൊരുക്കുകയും ചെയ്‍തിരുന്നു. ശ്രീകൃഷ്ണ അറ്റ് ജിമെയില്‍ ഡോട്ട് കോം എന്ന ഈ ചിത്രത്തില്‍ ഭാവനയായിരുന്നു നായിക. പുതിയ ചിത്രത്തിന്‍റെ രചനയും സലാം ബാപ്പുവിന്‍റേതു തന്നെയാണ്. 

പഠനശേഷം മലപ്പുറത്തുനിന്നും ദുബൈയില്‍ എത്തുന്ന ഒരു യുവാവിന്‍റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പറയുന്നത് സൗഹൃദത്തിന്റെ കഥയാണ്. സൗബിന്‍ ഷാഹിര്‍, രണ്‍ജി പണിക്കര്‍, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് അലക്സാണ്ടര്‍ തുടങ്ങിയവര്‍ക്കൊപ്പം യുഎഇയില്‍ നിന്നുള്ള നിരവധി കലാകാരന്മാരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം, കലാസംവിധാനം സുരേഷ് കൊല്ലം, മേക്കപ്പ് ജിതേഷ് പൊയ്യ. 

click me!