Asianet News MalayalamAsianet News Malayalam

Allu Arjun : ട്രാഫിക് നിയമ ലംഘനം; അല്ലു അർജുന് പിഴ ചുമത്തി ഹൈദരാബാദ് പൊലീസ്

700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പൊലീസ് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

Allu Arjun gets fined by Hyderabad Police for violating traffic rules
Author
Hyderabad, First Published Apr 7, 2022, 8:49 AM IST

ട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന്(Allu Arjun) ഹൈദരാബാദ് പൊലീസ് പിഴചുമത്തി. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ്(Tinted Window Shields) ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 700 രൂപ പിഴയൊടുക്കി ഗ്ലാസില്‍ മാറ്റം വരുത്തണമെന്ന് താരത്തോട് പൊലീസ് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പുഷ്പ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു അർജുൻ ആരാധകർ. 
കഴിഞ്ഞ വർഷം ഡിസംബര്‍ 17നാണ് പുഷ്പ ലോകവ്യാപകമായി തിയറ്ററില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമെ കന്നട, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രതികരണം നേടിയ പുഷ്പ ആമസോൺ പ്രൈമിലൂടെ ഡിജിറ്റൽ സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുവെന്ന് ഡോ. റോബിന്‍; ബിഗ് ബോസിനോട് അഭ്യര്‍ഥനയുമായി അഖില്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4ല്‍ ഏറെ തയ്യാറെടുത്ത് വന്നിരിക്കുന്ന മത്സരാര്‍ഥിയാണ് ഡോ. റോബിന്‍. ഹൗസില്‍ സഹ മത്സരാര്‍ഥികളുമായി കാര്യമായ സൗഹൃദങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത റോബിന്‍ പലപ്പോഴും മത്സരത്തിന്‍റെ പിരിമുറുക്കത്തിലാണെന്ന തോന്നലാണ് ഉളവാക്കുന്നത്. എല്ലാ ഗെയിമുകളിലും വാശിയോടെ പങ്കെടുക്കുന്ന മത്സരാര്‍ഥി കൂടിയാണ് അദ്ദേഹം. ബിഗ് ബോസിലേക്ക് വരുന്നതിനു മുന്‍പ് എട്ട് മാസം മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് തയ്യാറെടുത്തിട്ടാണ് അദ്ദേഹം വന്നതെന്ന് മത്സരാര്‍ഥികളില്‍ ചിലര്‍ തന്നെ പറയുന്നുണ്ടായിരുന്നു. പലപ്പോഴും മറ്റുള്ളവരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള റോബിന്‍ ഏറ്റവുമധികം അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുള്ളത് ധന്യയോടാണ്. ഇന്നത്തെ എപ്പിസോഡില്‍ മറ്റ് മത്സരാര്‍ഥികളെക്കുറിച്ച് ഒരു ആരോപണം അദ്ദേഹം ഉയര്‍ത്തി. താന്‍ ഹൗസില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്നതായിരുന്നു അത്.

തനിക്ക് എല്ലാവരോടുമായി ഒരു കാര്യം പറയാനുണ്ടെന്നും അതിനായി എല്ലാവരെയും ഹാളിലേക്ക് വിളിപ്പിക്കണമെന്നും ക്യാപ്റ്റന്‍ നവീനോട് റോബിന്‍ പറയുകയായിരുന്നു. ഇതനുസരിച്ച് ക്യാപ്റ്റന്‍ വിളിച്ചുകൂട്ടിയ മറ്റു മത്സരാര്‍ഥികളുടെ മുന്നിലാണ് റോബിന്‍ തന്‍റെ ആരോപണം ഉയര്‍ത്തിയത്. 16 പേരില്‍ ചിലരൊക്കെ തന്നെ ബോധപൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുന്നു എന്നായിരുന്നു റോബിന്‍റെ ആരോപണം. ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഈ എപ്പിസോഡില്‍ തന്നെ നടന്ന ഗോളടി ഗെയിമില്‍ ഗോളിയായി തന്നെ ആദ്യം സെലക്റ്റ് ചെയ്‍തതിനു ശേഷം ചിലരുടെ കൂടിയാലോചന പ്രകാരം ആ സ്ഥാനത്തുനിന്ന് നീക്കി എന്നതാണ്. ധന്യയും റോണ്‍സണും നവീനും ചേര്‍ന്നാണ് ഇത് ചെയ്‍തതെന്നും റോബിന്‍ ആരോപിച്ചു. ഇതിനെ നിഷേധിച്ചുകൊണ്ടാണ് എല്ലാവരും സംസാരിച്ചത്. ക്യാമറയുടെ ശ്രദ്ധ എല്ലായ്പ്പോഴും തന്നിലേക്ക് തിരിക്കാനുള്ള റോബിന്‍റെ ശ്രമമാണ് ഇതും എന്നായിരുന്നു ധന്യയുടെ മറുപടി. 

എന്നാല്‍ ഗോളിയുടെ പൊസിഷനില്‍ നിന്ന് ആദ്യം തീരുമാനിച്ചിരുന്ന റോബിനെ നീക്കാനുള്ള കാരണം നിമിഷയാണ് വിശദീകരിച്ചത്. എതിര്‍വശത്തെ ഗോളിയുടെ പ്രകടനത്തില്‍ നിന്നാണ് നീളമുള്ള ഒരാള്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ നിന്നാല്‍ ശരിയാവില്ലെന്ന തീരുമാനത്തില്‍ എത്തിയത്. അതുപ്രകാരം റോബിനെ മാറ്റുകയായിരുന്നുവെന്ന് നിമിഷ പറഞ്ഞു. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ പതിയേണ്ട ഒരു കാര്യം എന്ന മുഖവുരയോടെ അഖില്‍ തന്റെ നിരീക്ഷണം അവതരിപ്പിച്ചു.

റോബിന്‍റെ അഭിപ്രായ പ്രകടനത്തോട് പ്രതികരിച്ചവരെല്ലാം യഥാര്‍ഥത്തില്‍ വിഡ്ഢികളാവുകയാണെന്നായിരുന്നു അഖിലിന്‍റെ പ്രതികരണം. എല്ലാവരും തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്ന് പറയുന്നതിലൂടെ മറ്റെല്ലാവരും ജനങ്ങളുടെ കണ്ണില്‍ മോശക്കാരാവുമെന്നും ബിഗ് ബോസിന്‍റെ മുന്‍ സീസണുകളില്‍ തന്‍റെ ചില സുഹൃത്തുക്കള്‍ക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അഖില്‍ പറഞ്ഞു. ഞാന്‍ തമാശ പറഞ്ഞ് ജീവിക്കുന്ന ഒരാളാണ്. ഇനി നാളെ എന്റെ തമാശ കേട്ടിട്ട് ചിരിക്കില്ലെന്ന് ഒരാള്‍ തീരുമാനിച്ചാല്‍ എനിക്ക് വേറെ ജോലി അന്വേഷിക്കേണ്ടിവരും, അഖില്‍ പറഞ്ഞുനിര്‍ത്തി. താന്‍ പറഞ്ഞ കാര്യം സംപ്രേഷണം ചെയ്യണമെന്ന് ബിഗ് ബോസിനോട് അഖില്‍ അഭ്യര്‍ഥനയും നടത്തി.

Follow Us:
Download App:
  • android
  • ios