
നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം പ്ലൂട്ടോയുടെ ചിത്രീകരണം പൂര്‍ത്തിയായി. എങ്കിലും ചന്ദ്രികക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു. മലയാളത്തിൽ അപൂർവമായി കൈകാര്യം ചെയ്യുന്ന Alien Comedy Genre-ലേക്ക് പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. നിവിൻ പോളിയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ചിത്രം ‘മൾട്ടിവേഴ്സ് മന്മഥൻ’ സംവിധാനം ചെയ്യുന്നതും ആദിത്യൻ തന്നെയാണ്. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ സംവിധായകൻ ആദിത്യൻ ചന്ദ്രശേഖന്റെ വ്യത്യസ്തമായ ആശയങ്ങളുടെയും ക്രിയേറ്റീവ് അവതരണവും ഈ ചിത്രത്തിനും വലിയ പ്രതീക്ഷ നൽകുന്നു.
ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ ആർ കെ. ഛായാഗ്രാഹണം -വിഷ്ണു ശർമ്മ. കഥ തിരക്കഥ - നിയാസ് മുഹമ്മദ്, സംഗീതം- അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, ക്രിയേറ്റീവ് പ്രൊഡ്യൂസർസ്- അനന്തു സുരേഷ്, കിഷോർ ആർ കൃഷ്ണൻ, അസ്സോസിയേറ്റ് ഡയറക്ടർ - അർജ്ജുനൻ, നൗഫൽ സലിം,പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പ്രൊഡക്ഷൻ മാനേജർ - പക്കു കരിത്തുറ, പ്രൊഡക്ഷൻ ഡിസൈനർ-രാഖിൽ, മേക്കപ്പ്-റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-സ്റ്റെഫി സേവ്യർ, സൗണ്ട് ഡിസൈൻ-ശങ്കരൻ എഎസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ്-വിഷ്ണു സുജാതൻ, വിഎഫ്എക്സ് - ഫ്ലയിങ് പ്ലൂട്ടോ, സ്റ്റണ്ട് - എപിയൻസ് ,ഡാൻസ് കോറിയോഗ്രാഫി - റിഷ്ദാൻ അബ്ദുൽ റഷീദ്, ഫിനാൻസ് കൺട്രോളർ-സണ്ണി താഴുതല, സ്റ്റിൽസ്-അമൽ സി സദർ, ഡിസൈൻ-ടെൻ പോയ്ന്റ്സ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ