റീത്തുവിന്റെ ലോകത്ത് സംഭവിച്ചത് എന്ത് ? ഉത്തരം രണ്ട് നാളിൽ, 'ബോഗയ്ന്‍‍വില്ല' എത്തുമ്പോൾ..

Published : Oct 15, 2024, 06:52 PM IST
റീത്തുവിന്റെ ലോകത്ത് സംഭവിച്ചത് എന്ത് ? ഉത്തരം രണ്ട് നാളിൽ, 'ബോഗയ്ന്‍‍വില്ല' എത്തുമ്പോൾ..

Synopsis

ചിത്രം ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തും.

ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബോഗയ്ന്‍‍വില്ല' റിലീസ് ചെയ്യാൻ ഇനി രണ്ട് ദിനം മാത്രം. ചിത്രം ഒക്ടോബർ 17ന് തിയറ്ററുകളിൽ എത്തും. മലയാളികൾ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജ്യോതിര്‍മയിയുടെ ​ഗംഭീര പ്രകടനമാകും ചിത്രത്തിൽ കാണാൻ സാധിക്കുക എന്നാണ് നേരത്തെ റിലീസ് ചെയ്ത ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. റീത്തു എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ബോഗയ്ന്‍‍വില്ലയുമായി അഭ്യേത്യമായ ബന്ധം ചിത്രത്തിനുണ്ട്. 

സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്നർ. കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഇതാദ്യമായാണ് ഒന്നിച്ചെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.‌ ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ജ്യോതിർമയി എത്തുന്നത്. 'സ്തുതി' ഗാനരംഗത്തിലും ജ്യോതിർമയിയുടെ ഗെറ്റപ്പ് ചർച്ചയായിരുന്നു. 'മറവികളേ' ഗാനത്തിലും വ്യത്യസ്തമായ വേഷത്തിലാണ് ജ്യോതിർമയിയെ കാണിച്ചിരുന്നത്. 

ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഭീഷ്‌മപര്‍വ്വം' സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് 'ബോഗയ്‌ന്‍വില്ലയുടേയും ഛായാഗ്രാഹകന്‍. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. 

'അതിരുകള്‍ ഭേദിച്ച് ഇവിടെ വരെ എത്തി', ആദ്യ ഇന്റർനാഷണൽ വർക്ക് ട്രിപ്പിൽ ത്രില്ലടിച്ച് അപർണ തോമസ്

എഡിറ്റർ: വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, സൗണ്ട് ഡിസൈൻ: തപസ് നായക്, കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോറിയോഗ്രാഫി: ജിഷ്ണു, സുമേഷ്, അഡീഷണൽ ഡയലോഗുകൾ: ആർ ജെ മുരുഗൻ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, സ്റ്റണ്ട്: സൂപ്രീം സുന്ദർ, മഹേഷ് മാത്യൂ, പ്രൊഡക്ഷൻ സൗണ്ട്: അജീഷ് ഒമാനക്കുട്ടൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: അരുൺ ഉണ്ണിക്കൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർമാർ: അജീത് വേലായുധൻ, സിജു എസ് ബാവ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സ്റ്റിൽസ്: ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം, പിആർഒ: ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻസ്: എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'