ജീവിതത്തിലെ പുതിയൊരു വഴിത്തിരിവിനെക്കുറിച്ച് പറഞ്ഞുള്ള അപർണയുടെ പോസ്റ്റാണ്  ശ്രദ്ധനേടുന്നത്.

രു സ്വകാര്യ ചാനലിലൂടെ അവതാരകയായി ശ്രദ്ധിക്കപ്പെട്ട ആളാണ് അപര്‍ണ തോമസ്. ഇതിനിടെ ആയിരുന്നു ജീവയെ പരിചയപ്പെട്ടതും ആ ബന്ധം വിവാഹത്തിലേക്കെത്തിയതും. ദാമ്പത്യ ജീവിതം കാലങ്ങൾ പിന്നിട്ടിട്ടും അന്നത്തെ പ്രണയം അതേപോലെ ഇപ്പോഴും ഞങ്ങളിലുണ്ടെന്ന് ഇരുവരും പറയാറുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവിനെക്കുറിച്ച് പറഞ്ഞുള്ള അപർണയുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

'നാല് വര്‍ഷം മുന്‍പായിരുന്നു ഞാന്‍ കണ്ടന്റ് ക്രിയേഷനിലേക്ക് തിരിഞ്ഞത്. എന്റേതായൊരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സംശയവും ആശങ്കയുമൊക്കെയായിരുന്നു അന്ന് മനസില്‍. ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെ കൂടിയപ്പോള്‍ ഇതെനിക്ക് പറ്റിയ മേഖലയല്ലേ എന്നായിരുന്നു ചിന്തിച്ചത്. സത്യസന്ധമായി പറഞ്ഞാല്‍ ആകെ സ്റ്റക്കായി പോയ നിമിഷങ്ങളായിരുന്നു അതെ'ന്ന് അപര്‍ണ പറയുന്നു.

'ഇന്നിപ്പോള്‍ എന്റെ ആദ്യ ഇന്റര്‍നാഷണല്‍ വര്‍ക്ക് ട്രിപ്പിലാണ് ഞാന്‍. എങ്ങനെയാണ് ഇവിടെ വരെ എത്തിയത് എന്നോര്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലൂടെ പോവുന്നുണ്ട്. എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടൊരു വഴിത്തിരിവാണ് ഇത്. ഇതുവരെ ഞാന്‍ ചെയ്തതിന്റെയെല്ലാം ആകെത്തുകയായി ഞാന്‍ ഈ അവസരത്തെ കാണുന്നു. ഞാന്‍ എത്രത്തോളം എക്‌സൈറ്റഡാണെന്ന് വാക്കുകളിലൂടെ വിവരിക്കാനാവില്ല. ഇതൊരു വര്‍ക്ക് ട്രിപ്പ് മാത്രമല്ല. എന്റെ വളര്‍ച്ചയുടെ ആഘോഷം കൂടിയാണ്. അതിരുകള്‍ ഭേദിച്ച് ഞാന്‍ ഇവിടെ വരെ എത്തി. കുറേ കാര്യങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. വൈകാതെ തന്നെ എല്ലാം നിങ്ങളുമായി പങ്കുവെക്കുമെന്നും', എന്നും അപർണ കൂട്ടിച്ചേർത്തു. 

View post on Instagram

 ജീവയായിരുന്നു പോസ്റ്റിന് താഴെ ആദ്യം സ്‌നേഹം അറിയിച്ചെത്തിയത്. നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനം എന്നായിരുന്നു എലീന പടിക്കല്‍ പറഞ്ഞത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് അപര്‍ണയെ അഭിനന്ദിച്ചെത്തിയിട്ടുള്ളത്. ഇനിയും വീഡിയോകള്‍ ചെയ്യണമെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സിംഗപ്പൂരില്‍ നിന്നുളള ചിത്രങ്ങളും അപര്‍ണ പോസ്റ്റിനൊപ്പമായി ചേര്‍ത്തിരുന്നു.

നേടിയത് 400 കോടിയോളം, തമിഴകത്ത് മാത്രം 100 കോടി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം