അമലാ പോള്‍ നായികയായി 'ദ്വിജ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published : Oct 15, 2022, 12:44 PM ISTUpdated : Oct 15, 2022, 12:49 PM IST
അമലാ പോള്‍ നായികയായി 'ദ്വിജ', ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Synopsis

അമലാ പോള്‍ നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.  

അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'ദ്വിജ'. ഒരു സ്‍ത്രീയുടെ അതിജീവനത്തിന്റെയും പുരുഷമേധാവിത്വത്തിന് എതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഐജാസ് ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ദ്വിജ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നീരജ് മാധവ്, ശ്രുതി ജയൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആൻഡ്രൂ മാക്കി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോണ്‍ വില്‍മറാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബീനാ പോളാണ് ചിത്രസംയോജനം.

മൈത്രി മൂവി മേക്കേഴ്‍സിന്റെ വൈ നവീനും വൈ രവി ശങ്കറും എല്ലനാര്‍ ഫിലിംസിന്റെ രാധാകാ ലാവുവും വിവേക് രംഗചാരിയും സംയുക്തമായാണ് ചിത്രം നിര്മിക്കുന്നത്. ജയശ്രീ ലക്ഷ്‍മിനാരായണനും സേതുമാധവൻ നാപ്പനുമാണ് അസോസിയേറ്റ് പ്രൊഡ്യൂസേഴ്‍സ്. നിര്‍വഹിക്കുന്നു.  ഫൗസിയ ഖാൻ ആണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍. ക്രിസ് ജെറോം എക്സിക്യുട്ടീവ് പ്രൊഡ്യൂസറുമാണ്.

അമലാ പോള്‍ നായികയാകുന്ന മറ്റൊരു ചിത്രം 'ടീച്ചര്‍' ആണ്. ഫഹദ് നായകനായ 'അതിരന്' ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രമാണ്  'ടീച്ചര്‍'. അനു  മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.  ചെമ്പൻ വിനോദ് ജോസ്, ഹക്കീം ഷാജഹാൻ, പ്രശാന്ത് മുരളി, അനുമോൾ, മഞ്‍ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. വരുണ്‍ ത്രിപുരനേനിയും അഭിഷേകുമാണ് ചിത്രം നിര്‍മിക്കുന്നത്. വിടിവി ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. വിനോദ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. ചിത്രത്തിന്റെ പ്രമേയമടക്കമുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമലാ പോള്‍ ചിത്രം 'ടീച്ചറു'ടെ കഥ സംവിധായകൻ വിവേകിന്റേതാണ്. ഫഹദിന്റെ വേറിട്ട കഥാപാത്രത്താല്‍ ശ്രദ്ധേയമായ 'അതിരനി'ലൂടെ വരവറിയിച്ച സംവിധായകനാണ് വിവേക്. പി എഫ് മാത്യൂസിന്റെ തിരക്കഥയിലായിരുന്നു വിവേകിന്റെ ആദ്യ ചലച്ചിത്രസംരഭം. വീണ്ടും ഒരു ചിത്രവുമായി എത്തുമ്പോള്‍ യുവകഥാകൃത്ത് പി വി ഷാജികുമാറാണ് വിവേകിനൊപ്പം തിരക്കഥയില്‍ കൂട്ട്.

Read More: 'രണ്ടു പ്രാവശ്യം കണ്ടു', 'കാന്താര'യെ വാനോളം പുകഴ്ത്തി പ്രഭാസ്

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ