Djibouti Release Date : അമിത് ചക്കാലക്കലിന്റെ 'ജിബൂട്ടി'; റിലീസ് തിയതി പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Dec 18, 2021, 11:10 PM ISTUpdated : Dec 18, 2021, 11:13 PM IST
Djibouti Release Date : അമിത് ചക്കാലക്കലിന്റെ 'ജിബൂട്ടി'; റിലീസ് തിയതി പ്രഖ്യാപിച്ചു

Synopsis

ചിത്രം ഡിസംബര്‍ 10ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

മിത് ചക്കാലയ്ക്കല്‍(Amith Chakalakkal) നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍(Action Thriller) 'ജിബൂട്ടി'യുടെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ഈ മാസം 31ന് ചിത്രം പ്രേക്ഷകരിലേക്ക്എത്തും. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ( Djibouti ) മലയാളി വ്യവസായി ജോബി. പി. സാം നിര്‍മ്മിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഡിസംബര്‍ 10ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

മുന്‍പ് റിലീസ് ചെയ്ത ആക്ഷന്‍ സീൻ രംഗമുള്ള പോസ്റ്ററും 'വിണ്ണിനഴകേ കണ്ണിനിതളേ' എന്ന റൊമാന്റിക് സോങ്ങും ശ്രദ്ധ നേടിയിരുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം നല്‍കുന്നു.

തിരക്കഥ, സംഭാഷണം അഫ്‌സല്‍ അബ്ദുള്‍ ലത്തീഫ് & എസ്. ജെ. സിനു, ചിത്രസംയോജനം സംജിത് മുഹമ്മദ്, ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, തോമസ് പി.മാത്യു, ആര്‍ട്ട് സാബു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍, കോസ്റ്റ്യൂം ശരണ്യ ജീബു, സ്റ്റില്‍സ് രാംദാസ് മതൂര്‍, സ്റ്റണ്ട്‌സ് വിക്കി മാസ്റ്റര്‍, റണ്‍ രവി, മാഫിയ ശശി.

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു