Bheeshma Parvam characters : ഇത് 'അമി'; 'ഭീഷ്‍മ പര്‍വ്വ'ത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി

By Web TeamFirst Published Dec 18, 2021, 10:27 PM IST
Highlights

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്‍മ പര്‍വ്വം ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്.

മല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്‍മ പര്‍വ്വം' (Bheeshma Parvam). കഴിഞ്ഞ രണ്ട് ദിവസമായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ പങ്കുവയ്ക്കുകയാണ് മമ്മൂട്ടിയും അമൽ നീരദും. 

ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. അമി എന്നാണ് താരം അവതരിപ്പിക്കുന്ന ക്യാരക്ടറിന്റെ പേര്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തുന്നത്. ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. 

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്‍മ പര്‍വ്വം ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്‍മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. കൊച്ചി ആയിരുന്നു പ്രധാന ലൊക്കേഷന്‍. 

click me!