Liger|'മൈക്ക് ടൈസണുമായി കൂട്ടായി', ലൈഗര്‍ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് അനന്യ പാണ്ഡെ

Web Desk   | Asianet News
Published : Nov 17, 2021, 12:25 PM IST
Liger|'മൈക്ക് ടൈസണുമായി കൂട്ടായി', ലൈഗര്‍ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ച് അനന്യ പാണ്ഡെ

Synopsis

ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ ആദ്യമായി അഭിനയിക്കുന്ന ഇന്ത്യൻ ചിത്രമാണ് 'ലൈഗര്‍'.

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് 'ലൈഗര്‍'. ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ (Mike Tyson) ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈക്ക് ടൈസണ്‍ ഇന്ത്യൻ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ലൈഗറെന്ന ചിത്രത്തിലെ നായിക അനന്യ പാണ്ഡ പങ്കുവെച്ച മൈക് ടൈസണിനൊത്തുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മൈക്ക് ടൈസനുമായുള്ള സൗഹൃദമാണ് അനന്യ പാണ്ഡ ഫോട്ടോയിലൂടെ സൂചിപ്പിക്കുന്നത്. ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോള്‍ ലൈഗറെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. ഒടിടിയില്‍ ലൈഗര്‍ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സൂര്യയുടെ കറുപ്പ് വൈകുന്നത് എന്തുകൊണ്ട്?, സംവിധായകൻ റിലീസിനെ കുറിച്ച് പറഞ്ഞത്
'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്