വാസുദേവ് സനൽ ചിത്രം 'അന്ധകാരായുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ

Published : Jul 05, 2023, 09:14 PM ISTUpdated : Jul 05, 2023, 09:32 PM IST
വാസുദേവ് സനൽ ചിത്രം 'അന്ധകാരായുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ

Synopsis

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്.

കൊച്ചി:  പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സുരേഷ് ഗോപി,ദിലീപ്,ആസിഫ് അലി,സുരാജ് വെഞ്ഞറമ്മൂട് തുടങ്ങിയ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് മോഷൻ പോസ്റ്റർ റീലീസ് ചെയ്തത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ഒരു ജനലില്‍ കൂടി ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം നോക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ചന്തുനാഥ്‌, ധീരജ് ഡെന്നി,വിനോദ് സാഗർ, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത്  തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്.  ഏറെ വ്യത്യസ്തമായ ടൈറ്റിലും അതിന്റെ ഡിസൈനും സിനിമാ ലോകത്തു ഇതിനോടകം തന്നെ ചർച്ചായാക്കുകയാണ്.

എയ്സ് ഓഫ് ഹെര്‍ട്സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്.എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.അനന്തു വിജയ് എഡിറ്റിംഗ് നിർവഹിക്കുന്നു.

അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ്‌ ഡിസൈ‍നർ - സണ്ണി തഴുത്തല,ആർട്ട് - ആർക്കൻ എസ് കർമ്മ,പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ,സൗണ്ട് മിക്സിങ് - രാജാകൃഷ്ണൻ, സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടണ്ട് - വൈശാഖ് വടക്കേവീട്,ജിനു അനിൽകുമാർ.

അമ്പതാം ചിത്രം സ്വന്തം ധനുഷ് സംവിധാനം ചെയ്യുന്നു: ഡി50 ഷൂട്ടിംഗ് ആരംഭിച്ചു

തീയറ്ററിന് പുറത്ത് 450ലേറെ കോടി കച്ചവടം; ഷാരൂഖ് തന്നെ ബോളിവുഡിലെ കിംഗ് ഖാന്‍.!

WATCH ASIANET NEWS LIVE...

PREV
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ