സിനിമാ ടിക്കറ്റ്, പോപ്പ് കോണ്‍ വില നിയന്ത്രിക്കാൻ നിര്‍ദേശം നല്‍കി പവൻ കല്യാൺ

Published : Jun 02, 2025, 10:23 AM ISTUpdated : Jun 02, 2025, 10:38 AM IST
സിനിമാ ടിക്കറ്റ്, പോപ്പ് കോണ്‍ വില നിയന്ത്രിക്കാൻ നിര്‍ദേശം നല്‍കി  പവൻ കല്യാൺ

Synopsis

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ സംസ്ഥാനത്തുടനീളമുള്ള സിനിമ തീയറ്ററുകളിലെ ഭക്ഷണം, പാനീയങ്ങൾ, ടിക്കറ്റ് വില എന്നിവ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിയേറ്ററുകളിൽ ശുദ്ധമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിജയവാഢ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ ചൊവ്വാഴ്ച ഉദ്യോഗസ്ഥർക്ക്  സംസ്ഥാനത്തുടനീളമുള്ള സിനിമ തീയറ്ററുകളിലെ ഭക്ഷണം, പാനീയങ്ങൾ, ടിക്കറ്റ് വില എന്നിവ നിയന്ത്രിക്കാനും നിർദ്ദേശം നൽകി.

ജൂൺ 12 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന തന്റെ ഹരിഹര വീര മല്ലു എന്ന സിനിമയുടെ ടിക്കറ്റ് വില വർദ്ധനവ് ഉൾപ്പെടെ, തെലുങ്ക് ഫിലിം ചേംബർ വഴിയാണ് നിർമ്മാതാക്കൾ ആവശ്യപ്പെടേണ്ടതെന്ന് കല്യാൺ പറഞ്ഞു.

"വിലനിർണ്ണയത്തിലും പ്രവർത്തനങ്ങളിലും ന്യായമായ രീതികൾ ഉറപ്പാക്കിക്കൊണ്ട് സർക്കാർ വകുപ്പുകൾ അവരുടെ കടമകൾ ശ്രദ്ധാപൂർവ്വം നിർവഹിക്കണം," ആന്ധ്രപ്രദേശ് സിനിമ വകുപ്പ് മന്ത്രി കൂടിയായ പവന്‍ കല്യാൺ എക്സ് പോസ്റ്റിൽ പറഞ്ഞു.

പോപ്‌കോൺ, പാനീയങ്ങൾ, കുപ്പിവെള്ളം എന്നിവയുടെ അമിത വിലയെക്കുറിച്ചും പവൻ കല്യാൺ ആശങ്കകൾ ഉന്നയിച്ചു. വിലനിർണ്ണയവും ഗുണനിലവാര മാനദണ്ഡങ്ങളും നിരീക്ഷിക്കാനും, ആവശ്യമുള്ളിടത്ത് അന്വേഷണങ്ങൾ ആരംഭിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 
മൾട്ടിപ്ലക്‌സുകളിലും സിംഗിൾ സ്‌ക്രീൻ തിയേറ്ററുകളിലും കുത്തകവൽക്കരണ രീതികൾ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഉചിതമായ തിരുത്തൽ നടപടികൾക്കൊപ്പം വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ടെന്നും ജനസേന പാര്‍ട്ടി നേതാവും ഉപമുഖ്യമന്ത്രിയുമായ പവന്‍ പറഞ്ഞു.

ഭക്ഷണ പനീയങ്ങളുടെ ഉയര്‍ന്ന വില കാരണം കുടുംബങ്ങൾ തിയേറ്ററുകൾ ഒഴിവാക്കരുതെന്ന് പവന്‍ കല്യാൺ അപേക്ഷിച്ചു. വില കുറയ്ക്കാനുള്ള നടപടികള്‍ പ്രേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കുകയും നികുതി വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിയേറ്ററുകളിൽ ശുദ്ധമായ കുടിവെള്ളവും ശുചിത്വവും ഉറപ്പാക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക മുനിസിപ്പൽ അധികാരികളുടെ മേൽനോട്ടത്തിൽ തിയേറ്റർ ഉടമകളുടെ അടിസ്ഥാന ഉത്തരവാദിത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു.

തിയേറ്റർ അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് ജനസേന പാർട്ടിയിലെ വ്യക്തികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, ആരെയും വെറുതെ വിടില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. 

ആന്ധ്രാപ്രദേശ് സർക്കാർ രൂപീകരിക്കുന്ന സമഗ്ര ചലച്ചിത്ര വികസന നയത്തിനായി സിനിമ മേഖലയിലെ അസോസിയേഷനുകളിൽ നിന്നും സംഘടനകളിൽ നിന്നും  നിർദ്ദേശങ്ങൾ ശേഖരിക്കുമെന്നും പവൻ കല്യാൺ ഊന്നിപ്പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി