വാഴയില കൊണ്ടുള്ള വസ്‍ത്രം ധരിച്ച അനിഖ, ഫോട്ടോ ഷൂട്ടിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

Web Desk   | Asianet News
Published : Aug 12, 2020, 03:59 PM IST
വാഴയില കൊണ്ടുള്ള വസ്‍ത്രം ധരിച്ച അനിഖ, ഫോട്ടോ ഷൂട്ടിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

Synopsis

മഹാദേവൻ തമ്പിയുടെ ഫോട്ടോ ഷൂട്ടിന്റെ മെയ്‍ക്കിംഗ് വീഡിയോ.

മലയാളത്തില്‍ ബാലതാരമായി എത്തി ശ്രദ്ധ നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. ഇപ്പോഴിതാ അനിഖ സുരേന്ദ്രന്റെ ഒരു ഫോട്ടോ ഷൂട്ട് വീഡിയോ ആണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

അനിഖയുടെ അടുത്തിടെ പുറത്തുവിട്ട ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. വാഴയിലകൊണ്ട് വസ്‍ത്രം തീര്‍ത്തിട്ടുള്ള ഫോട്ടോകള്‍ ചര്‍ച്ചയാകുകയും ചെയ്‍തിരുന്നു. മഹാദേവൻ തമ്പി പകര്‍ത്തിയ ചിത്രങ്ങളുടെ മെയ്‍ക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. എത്രമാത്രം ബുദ്ധിമുട്ടുകള്‍ ഫോട്ടോ ഷൂട്ടില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നതാണ് മെയ്‍ക്കിംഗ് വീഡിയോ. സിരുത്തൈ ശിവ സംവിധാനം ചെയ്‍ത വിശ്വാസത്തില്‍ അജിത്തിന്റെ മകളായി അഭിനയിച്ച് ശ്രദ്ധേയായ താരമാണ് അനിഖ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‍ത കഥ തുടരുന്നുവെന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനിഖ ഗൌതം വാസുദേവ് മേനോന്റെ യെന്നൈ അറിന്താല്‍ എന്ന ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍