ലോക്ക് ഡൗണില്‍ മൊബൈല്‍ ഫോട്ടോഗ്രാഫിയുമായി അഞ്‍ജലി അമീര്‍

Web Desk   | Asianet News
Published : Apr 18, 2020, 02:46 PM IST
ലോക്ക് ഡൗണില്‍ മൊബൈല്‍ ഫോട്ടോഗ്രാഫിയുമായി അഞ്‍ജലി അമീര്‍

Synopsis

ലോക്ക് ഡൗണ്‍ കാലത്ത് മൊബൈല്‍ ഫോട്ടോഗ്രാഫിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്‍ജലി അമീര്‍.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം.  കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലുമാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൗണിന്റെ വിരസത അകറ്റാൻ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയും ക്രിയാത്മകമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ് താരങ്ങള്‍. തെന്നിന്ത്യൻ താരമായ അഞ്‍ജലി അമീര്‍ മൊബൈലില്‍ എടുത്ത ഫോട്ടോ ഷെയര്‍ ചെയ്‍തത്.

ലോക്ക് ഡൗണ്‍  ആയതിനാല്‍ വീട്ടിലാണ്. അതുകൊണ്ട് മൊബൈല്‍ ഫോട്ടോഗ്രാഫി എന്ന് പറഞ്ഞാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. താരത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്ത് എത്തി. മേയ്‍ക്കപ്പ് ഇല്ലെങ്കിലും സുന്ദരിയാണ് എന്ന് ആരാധകര്‍ പറയുന്നു. പേരൻപ് എന്ന ചിത്രത്തിലൂടെയായിരുന്നു അഞ്‍ജലി അമീര്‍ വെള്ളിത്തിരയില്‍ തിളങ്ങിയത്.

PREV
click me!

Recommended Stories

കാന്ത ശരിക്കും നേടിയത് എത്ര?, ഒടിടി സ്‍ട്രീമിംഗും പ്രഖ്യാപിച്ചു
'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും