'എന്റെ ചക്കി, നിങ്ങളുടെ മാളവികയാ', വിവാഹക്കാര്യത്തെ കുറിച്ച് വ്യക്തമാക്കി താരപുത്രി

Web Desk   | Asianet News
Published : Apr 18, 2020, 02:13 PM ISTUpdated : Dec 03, 2020, 10:01 PM IST
'എന്റെ ചക്കി, നിങ്ങളുടെ മാളവികയാ', വിവാഹക്കാര്യത്തെ കുറിച്ച് വ്യക്തമാക്കി താരപുത്രി

Synopsis

വിവാഹിതയാകാൻ പോകുകയാണോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമെന്നപോലെയാണ് മാളവിക ജയറാം ഫോട്ടോയ്‍ക്ക് അടിക്കുറിപ്പ് ഇട്ടത്.

മലയാളി പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ മാളവിക ജയറാമിനെ പരിചയമാണ്. ജയറാമിന്റെയും പാര്‍വതിയുടെയും മകളും കാളിദാസിന്റെ സഹോദരിയുമായ മാളവിക ഇതുവരെ സിനിമയില്‍ അഭിനയിച്ചിട്ടില്ല. പക്ഷേ ഓണ്‍ലൈനില്‍ ഫോട്ടോകള്‍ തരംഗമാകാറുണ്ട്. മോഡലിംഗ് രംഗത്ത് ആണ് മാളവിക തിളങ്ങുന്നത്. മാളവിക ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും അതിനിട്ട അടിക്കുറിപ്പുമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

എന്റെ ചക്കിയാ, നിങ്ങളുടെ മാളവിക എന്ന് ജയറാം പറഞ്ഞുതുടങ്ങുന്ന പരസ്യം അടുത്തിടെ ഹിറ്റായിരുന്നു. മാളവികയുടെ വിവാഹം സ്വപ്‍നം കാണുന്ന ജയറാമായിരുന്നു പരസ്യത്തില്‍. ചെറിയ പരസ്യമെങ്കിലും മികച്ച പ്രകടനമായിരുന്നു മാളവിക നടത്തിയത്. പക്ഷേ പരസ്യം ഒരുപാട് ട്രോളുകള്‍ക്കും കാരണമായി. ഇപ്പോഴിതാ മറ്റൊരു വിവാഹ പരസ്യത്തിന്റെ ഫോട്ടോയാണ് മാളവിക ഷെയര്‍ ചെയ്‍തിരിക്കുന്നത്.  വിവാഹിതയാകാൻ പോകുകയാണോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരമെന്നപോലെ ഞാൻ വിവാഹം കഴിക്കാൻ പോകുന്നില്ല, നിങ്ങള്‍ വിവാഹം ആലോചിക്കുന്നുണ്ടെങ്കില്‍ നോക്കൂവെന്ന് പറഞ്ഞാണ് വേദിക ഫാഷന്റെ പരസ്യം.  ഇപ്പോഴത്തെ മഹാമാരിയൊക്കെ മാറിയിട്ട് മതി വിവാഹമെന്നും മാളവിക പറയുന്നു.

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍