
ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ സംവിധായകൻ റിയാസ് മാരത്ത് ഒരുക്കിയ സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലറായ ‘അനോമി – ദി ഇക്വേഷൻ ഓഫ് ഡെത്ത്’ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കുകയാണ്. ഒടിടി പ്രേക്ഷകർക്കിടയിൽ വേഗത്തിൽ ശ്രദ്ധ നേടിയ ചിത്രം നിലവിൽ ഇന്ത്യയിലെ ട്രെൻഡിംഗ് ചിത്രങ്ങളിലൊന്നായി മുന്നേറുകയാണ്.
തിയറ്ററുകളിൽ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന് ഒടിടി റിലീസോടെ കൂടുതൽ വിപുലമായ പ്രേക്ഷകവൃന്ദത്തിലേക്ക് എത്തിച്ചേരാൻ സാധിച്ചു. സിനിമ കണ്ടവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന അഭിപ്രായങ്ങളിൽ ചിത്രത്തിന്റെ അവതരണരീതി, ദൃശ്യഭംഗി, പശ്ചാത്തല സംഗീതം, ശബ്ദ രൂപകൽപ്പന, സാങ്കേതിക നിലവാരം എന്നിവയ്ക്ക് പ്രത്യേക പ്രശംസയാണ് ലഭിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് അതിന്റെ ക്ലൈമാക്സും ‘ദി ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന ആശയവുമാണ്. മരണാനന്തര അനുഭവത്തെ വ്യത്യസ്തമായ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന ഈ ഭാഗം മലയാള സിനിമയിൽ അപൂർവമായി പരീക്ഷിക്കപ്പെട്ട അവതരണമാണെന്നാണ് സിനിമാസ്വാദകരും നിരൂപകരും വിലയിരുത്തുന്നത്. പ്രത്യേകിച്ച് ‘ആഫ്റ്റർ ഡെത്ത്’ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വ്യാഖ്യാനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.
സയൻസ് ഫിക്ഷൻ, മിസ്റ്ററി, സൈക്കോളജിക്കൽ ത്രില്ലർ എന്നീ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കഥയുടെ സസ്പെൻസും വൈകാരികതയും സാങ്കേതിക മികവും ഒരുപോലെ പ്രേക്ഷകരെ ആകർഷിക്കുന്നുവെന്നാണ് ഒടിടി പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. സിനിമാറ്റോഗ്രഫി, പ്രൊഡക്ഷൻ ഡിസൈൻ, പശ്ചാത്തല സംഗീതം, സൗണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിന്റെ പ്രധാന ശക്തികളായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ