
അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായി, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ് മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്.
കുറ്റാന്വേഷണ ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള വിഷയമാണ്. സിനിമയെ സംബന്ധിച്ചടത്തോളം ചിത്രത്തിന്റെ വിജയത്തിന് മിനിമം ഗാരന്റി സമ്മാനിക്കുന്നതാണ് കുറ്റാന്വേഷണകഥകൾ.. അവതരണത്തിലെ മികവും കൗതുകവുമാണ് ഇത്തരം ചിത്രങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്. ഈ ചിത്രത്തിന്റെ അവതരണത്തിൽ സംവിധായകൻ രതീഷ് നെടുമങ്ങാടിന്, അത് ഭംഗിയായി നിലനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് തുടക്കം മുതൽ ആകാംഷയുണ്ടാക്കുകയും അപ്രതീക്ഷിതമായ ചിലവഴിത്തിരിവുകൾ സമ്മാനിക്കുകയും ചെയ്‍തുകൊണ്ടാണ് ചിത്രത്തിന്റെ അവതരണം. രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം ) ശൈലജഅമ്പു തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ , ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ -അംബിക കണ്ണൻബായ്. ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്‍ണു ഭരത്, സംഗീതം - നിനോയ് വർഗീസ്, രാജ്‍കുമാർ രാധാകൃഷ്‍ണൻ. ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിംഗ് അജു അജയ്.
കലാസംവിധാനം = അശോക് നാരായണൻ. കോസ്റ്റ്യൂം ഡിസൈൻ - അശോക് നാരായണൻ. മേക്കപ്പ് - റാണാപ്രതാപ്. മേക്കപ്പ്- രാജേഷ് രവി. സ്‌റ്റിൽസ് - സാബി ഹംസ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജു സമഞ്ജസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസന്റ് സൂര്യ, പരസ്യകല -എസ്. കെ.ഡി. ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ - ആനന്ദ് പയ്യന്നൂർ, പാലാ ഭരണങ്ങാനം,തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആര്‍ഒ വാഴൂർ ജോസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ