
'അഞ്ചാം പാതിര'എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മലയാള സിനിമയിൽ മറ്റൊരു ത്രില്ലർ ചിത്രം ഒരുങ്ങുന്നു. നവാഗത സംവിധായകനായ ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന '21 ഗ്രാംസ്'(21 Grams) ആണ് പ്രേക്ഷകർക്ക് മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എക്സ്പീരിയൻസ് നൽകാൻ പോകുന്ന സിനിമ. മാർച്ച് 18ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു.
ഗംഭീര സസ്പെൻസും ദീപക് ദേവിന്റെ ശക്തമായ പശ്ചാത്തലസംഗീതവും കൊണ്ട് പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഒരു കൊലപാതകത്തെ തുടർന്ന് അത് അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമാണ് അനൂപ് മേനോൻ അവതരിപ്പിക്കുന്നത്. 'അഞ്ചാം പാതിര'യ്ക്കും 'ഫോറൻസിക്'നും 'ഓപ്പറേഷൻ ജാവ'യ്ക്കും ശേഷം ഈ ജോണറിൽ ഇറങ്ങുന്ന ചിത്രം കൂടിയാണ് 21 ഗ്രാംസ്.
സിനിമയ്ക്ക് അനുയോജ്യമായ വിഷ്വൽസും പശ്ചാത്തലസംഗീതവും സിനിമയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്. മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്. അനൂപ് മേനോൻ കൂടാതെ ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
തിരക്കഥ, സംവിധാനം: ബിബിൻ കൃഷ്ണ, നിർമ്മാണം: റിനീഷ് കെ എൻ, ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അപ്പു എൻ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്‌സ്: വിനായക് ശശികുമാർ, സൗണ്ട് മിക്സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈൻ: ജുബിൻ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്: ഷിനോജ് ഓടണ്ടിയിൽ, ഗോപാൽജി വാദയർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്‌റ്റ്യൂംസ്: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആർ ഒ: വാഴൂർ ജോസ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: യെല്ലോടൂത്‌സ്, അസ്സോസിയേറ്റ് ഡയറക്ടർസ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ്: സുധീഷ് ഭരതൻ, യദുകൃഷ്ണ ദയകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്: എം. ആർ പ്രൊഫഷണൽ.
അതേസമയം, അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് പുറത്തെത്താനിരിക്കുന്നത്. പദ്മ, കിംഗ് ഫിഷ് എന്നിവയാണ് അവ. രചനയ്ക്കും സംവിധാനത്തിനുമൊപ്പം അനൂപ് മേനോന്‍ തന്നെ നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക. അനൂപ് മേനോന്‍ സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മ്മാണം. അതേസമയം കിംഗ് ഫിഷില്‍ അനൂപിനൊപ്പം സംവിധായകന്‍ രഞ്ജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിന്‍റെയും രചന അനൂപ് മേനോന്‍റേത് തന്നെയാണ്. കണ്ണന്‍ താമരക്കുളത്തിന്‍റെ സംവിധാനത്തിലെത്തുന്ന വരാല്‍ എന്ന ചിത്രത്തിലും അനൂപ് മേനോന്‍ ആണ് നായകന്‍. നായകനാവുന്ന അനൂപ് തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ