Etharkum Thuninthavan : സൂര്യ, മാന്‍ ഓഫ് മാസ്; 'എതര്‍ക്കും തുനിന്തവനെ' പ്രശംസിച്ച് മീര ജാസ്മിന്‍

Web Desk   | Asianet News
Published : Mar 10, 2022, 07:06 PM ISTUpdated : Mar 10, 2022, 07:08 PM IST
Etharkum Thuninthavan : സൂര്യ, മാന്‍ ഓഫ് മാസ്; 'എതര്‍ക്കും തുനിന്തവനെ' പ്രശംസിച്ച് മീര ജാസ്മിന്‍

Synopsis

രണ്ടര വര്‍ഷത്തിനു ശേഷം സൂര്യയുടേതായി തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍(Etharkum Thuninthavan).

സൂര്യയെ (Suriya) നായകനാക്കി പാണ്ഡിരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം എതര്‍ക്കും തുനിന്തവന്‍ (Etharkkum thunindhavan) തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. മികച്ച പ്രതികരണമാണ് ചിത്രത്തിന് വിവിധ ഭാ​ഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടി മീരാ ജാസ്മിൻ.

‘എതിര്‍ക്കും തുനിന്തവന്‍- കംപ്ലീറ്റ് കൊമേഷ്യല്‍ പാക്കേജ്, സൂര്യ- മാന്‍ ഓഫ് മാസ്, പ്രിയപ്പെട്ട പാണ്ഡിരാജ് ആശംസകള്‍’ എന്നാണ് മീര ട്വിറ്ററില്‍ കുറിച്ചത്. പിന്നാലെ കമന്റുമായി മീരയുടെ തമിഴ് ആരാധകരും എത്തി. തമിഴ് ചിത്രത്തിലേക്ക് ഇനി എന്നാകും അഭിനയിക്കുന്നതെന്നാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. 

അതേസമയം, സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെ ആറു വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ നായികയായി എത്താന്‍ ഒരുങ്ങുകയാണ് മീര ജാസ്മിന്‍. ജയറാമാണ് ചിത്രത്തില്‍ നായകന്‍.' കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിൽ നായിക ആകുന്നത് മീര ജാസ്‍മിന്‍ ആണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്‍ണു വിജയ്. 

Read Also: Etharkum Thuninthavan Review : വീണ്ടും മാസ് അപ്പീലില്‍ സൂര്യ; 'എതര്‍ക്കും തുനിന്തവന്‍' റിവ്യൂ

രണ്ടര വര്‍ഷത്തിനു ശേഷം സൂര്യയുടേതായി തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവന്‍. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ സൂരറൈ പോട്രും ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്‍ത ജയ് ഭീമും ഒടിടി റിലീസായിരുന്നു.'പസങ്ക', 'ഇത് നമ്മ ആള്', 'നമ്മ വീട്ടു പിള്ളൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്. വിനയ് റായ്, സത്യരാജ്, രാജ്‍കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‍കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.

Read More : Actor Suriya : ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സൂര്യ

Suriya and Jyothika : പതിനാറ് വര്‍ഷത്തെ കാത്തിരിപ്പ്; സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു 

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍