
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും അമ്മ പ്രസിഡന്റ് ശ്വേത മേനോനും എതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്. എഫ്ഐആർ ഇട്ട് കേസ് അന്വേഷിക്കാൻ കഴിയില്ലെന്നും അപകീർത്തികേസ് മാത്രമായേ പരിഗണിക്കാൻ കഴിയൂ എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കേസ് വിധി പറയാൻ ഈ മാസം 27 ലേക്ക് മാറ്റിയിരിക്കുകയാണ്. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.
അതേ സമയം, തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർക്കെതിരെ എന്ന് ആവർത്തിച്ച് ശ്വേത മേനോൻ. സമൂഹ മാധ്യമ പോസ്റ്റിലൂടെയാണ് പ്രതികരണം. താൻ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ അമ്മ തലപ്പത്തു വരില്ല. കുറ്റാരോപിതർ സംഘടനയിലെ ചിലരെ മുൻ നിർത്തി തന്നെ തുടർച്ചയായി അപമാനിക്കുന്നു എന്നും ശ്വേത ആരോപിച്ചു. താൻ ഏതെങ്കിലും പാർട്ടിക്കാരി ആണെങ്കിൽ മറച്ചു വെക്കേണ്ട കാര്യമെന്ത്? അമ്മയിൽ രാഷ്‌ടീയവും മതവും വർഗീയതയും കൊണ്ട് വന്നു സംഘടനയെ വിഭജിക്കരുതെന്നും ശ്വേതാ പോസ്റ്റിൽ കുറിച്ചു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ