ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും?: മണിപ്പൂർ സംഭവത്തിൽ ആന്റണി വർ​ഗീസ്

Published : Jul 20, 2023, 04:03 PM ISTUpdated : Jul 20, 2023, 05:19 PM IST
ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും?: മണിപ്പൂർ സംഭവത്തിൽ ആന്റണി വർ​ഗീസ്

Synopsis

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിൽ നടന്നതെന്ന് ആന്‍റണി വര്‍ഗീസ്. 

രാജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവം ആണ് കഴിഞ്ഞ ദിവസം മണിപ്പൂരിൽ നിന്നും പുറത്തുവന്നത്.  കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം വൻ പ്രതിഷേധത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് സംഭവത്തിൽ അപലപിച്ച് കൊണ്ടും രൂക്ഷ വിമർശനം ഉന്നയിച്ചും രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ നടൻ ആന്റണി വർഗീസ് സംഭവത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് മണിപ്പൂരിൽ നടന്നതെന്നും ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? എന്നും ആന്റണി ചോദിക്കുന്നു. "മണിപ്പൂർ... എന്ന് നടന്നു എപ്പോൾ നടന്നു എന്നത് അല്ല ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് നടന്നു എന്നതാണ് സത്യം. ഇനിയും നമ്മൾ എന്ന് മനസ്സിലാക്കും? എന്ന് മാറും? ആ പകുതി മങ്ങിയ ഫോട്ടോ പോലും ഷെയർ ചെയ്യാൻ പറ്റില്ല..ഇനിയും കാണാൻ പറ്റാത്തത് കൊണ്ടാണ്..", എന്നാണ് ആന്റണി വർ​ഗീസ് കുറിച്ചത്.

'കൈ വിട്ട ആയുധം വാ വിട്ട വാക്ക്, ഓർത്താൽ നന്ന്..'; വീണ്ടും വിനായകനെ ഓർമപ്പെടുത്തി അഖിൽ മാരാർ

സംഭവത്തില്‍ പ്രതികരണവുമായി സുരാജ് വെഞ്ഞാറമൂടും രംഗത്ത് എത്തിയിരുന്നു. "മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു...അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു...ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ", എന്നാണ് സുരാജ് വെഞ്ഞാറമൂട് കുറിച്ചത്. ബോളിവുഡ് താരങ്ങളും വിഷത്തില്‍ പ്രതികരിച്ചിട്ടുണ്ട്.  “മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങി, വെറുപ്പുണ്ടാക്കുന്ന ദൃശ്യങ്ങളാണ് അവ. കുറ്റവാളികൾക്ക് ഇത്തരം കുറ്റം ചെയ്യാന്‍ പോലും ആരും ആലോചിക്കാത്ത രീതിയില്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു", എന്നാണ് അക്ഷയ് കുമാര്‍ കുറിച്ചത്. അതേസമയം, സംഭവത്തില്‍ ഇതുവരെ അറസ്റ്റ് ചെയ്തത് ഒരാളെ മാത്രമാണ്. ഇതിനെതിരെ വന്‍ പ്രതിഷേധം ഉയരുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍