25 മില്യൺ കാഴ്ച്ചക്കാരുമായി അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി ഗാനം

Published : Apr 22, 2021, 12:45 PM IST
25 മില്യൺ കാഴ്ച്ചക്കാരുമായി അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി ഗാനം

Synopsis

സിനിമയുടെ ഇരുപത്തിയഞ്ചാം ദിവസമാണ് ഗാനം 25 മില്യൺ കാഴ്ച്ചക്കാരെ സമ്പാദിച്ചത്

സണ്ണി വെയിനിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ കാമിനി ഗാനം 25 മില്യൺ കാഴ്ച്ചക്കാരുമായി മുന്നേറുന്നു. സിനിമയുടെ ഇരുപത്തിയഞ്ചാം ദിവസമാണ് ഗാനം 25 മില്യൺ കാഴ്ച്ചക്കാരെ സമ്പാദിച്ചത്. കെ.എസ് ഹരിശങ്കര്‍ പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം അരുണ്‍ മുരളീധരനും വരികള്‍ മനു മഞ്ജിത്തുമാണ്. നേരത്തെ ഗാനത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ദുല്‍ക്കര്‍ സല്‍മാന്‍ ആണ് ‘കാമിനി’ എന്ന ഗാനത്തിന്റെ ഒഫീഷ്യല്‍ വീഡിയോ പുറത്തിറക്കിയത്. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ സണ്ണി വെയ്നിന്റെ നായികയായി  എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്കുണ്ട്. 

ജിഷ്ണു സ് രമേശിന്റേയും അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ്  ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുൺ വെഞ്ഞാറമൂട് ആർട്ട് ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. 
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'രണ്ട് വയസ് പൊണ്ണ് റേപ്പ് വിക്ടിം, തട്ടി കേക്ക തെരിയിലയാ?'; വിജയ്-തൃഷ ​ഗോസിപ്പ്, ചോദ്യശരങ്ങളുമായി ആരാധിക
ചിത്രീകരിച്ചത് പൂര്‍ണ്ണമായും ഐ ഫോണില്‍; 'പഗിട കളി' തിയറ്റര്‍ റിലീസിന്