ദി കേരള സ്റ്റോറി 2നെതിരെ രാഹുല്‍ ഈശ്വര്‍. ചിത്രം ഹിന്ദുക്കളെ പറ്റിക്കാനും, മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമുള്ള പ്രൊപ്പഗെണ്ടയാണ് രാഹുല്‍ പറയുന്നു.
വിവാദങ്ങൾക്ക് കാരണമായ കേരള സ്റ്റോറി 2 എന്ന ചിത്രത്തിനെതിരെ രാഹുൽ ഈശ്വർ. ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് രാഹുൽ പറയുന്നു. ഹിന്ദുക്കളെ പറ്റിക്കാനും, മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമുള്ള പ്രൊപ്പഗെണ്ടയാണ് കേരളം സ്റ്റോറി 2 എന്നും രാഹുൽ ഈശ്വർ പറയുന്നു.
രാഹുൽ ഈശ്വറിന്റെ പോസ്റ്റ്
"ഹിന്ദു പെണ്ണിനെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങൾ" - ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത് ഈസ്റ്റിൽ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. kerala story 2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ. ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ. നമ്മൾ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, Cheap & Vulgar Propaganda യുമായി കേരളം സ്റ്റോറി 2.. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിൽ. രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത്. കേരളം, ഭാരതം അഭിമാനം".
ഏതാനും ദിവസം മുൻപ് റിലീസ് ചെയ്ത കേരള സ്റ്റോറി 2ന്റെ ട്രെയിലർ ആണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണിതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നതെന്നാണ് സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് പറഞ്ഞത്.



