Latest Videos

ഈ വര്‍ഷം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ 10 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഏരീസ് പ്ലെക്സ്

By Web TeamFirst Published Dec 26, 2022, 11:38 AM IST
Highlights

ആദ്യ നാല് സ്ഥാനത്തും മലയാള ചിത്രങ്ങള്‍ ഇല്ല

ആകെ പ്രദര്‍ശന ദിനങ്ങളുടെ എണ്ണമായിരുന്നു ഒരു കാലത്ത് സിനിമകള്‍ നേടിയ വിജയത്തിന്‍റെ അളവുകോല്‍ ആയി പരിഗണിക്കപ്പെട്ടിരുന്നത്. വൈഡ് റിലീസുകളുടെ മുന്‍പ്, ബി, സി ക്ലാസിഫിക്കേഷന്‍ ഉള്ള തിയറ്ററുകളില്‍ സിനിമകള്‍ വൈകി റിലീസ് ചെയ്യപ്പെട്ട കാലത്തായിരുന്നു അത്. എന്നാല്‍ വൈഡ് റിലീസിന്‍റെയും ഒടിടിയുടെയും ഒക്കെ വരവോടെ ഒരു സിനിമ എത്ര ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചു എന്ന ചോദ്യം അപ്രസക്തമായി. മറിച്ച് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ച നേട്ടമായി വിജയത്തിന്‍റെ അളവുകോല്‍. വര്‍ഷാന്ത്യ ദിനങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ തിയറ്ററുകളില്‍ പലതും ഈ വര്‍ഷം തങ്ങള്‍ക്ക് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തിറക്കുന്നുണ്ട്. തിരുവനന്തപുരത്തെ പ്രധാന മള്‍ട്ടിപ്ലെക്സുകളില്‍ ഒന്നായ ഏരീസ് പ്ലെക്സും അത്തരത്തിലുള്ള ലിസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.

തങ്ങളുടെ തിയറ്ററില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ പത്ത് സിനിമകളുടെ ലിസ്റ്റ് ആണ് ഏരീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിനിമകള്‍ക്കൊപ്പം ഓരോ ചിത്രത്തിനും എത്ര ടിക്കറ്റുകള്‍ വീതം വിറ്റു എന്നതും അവ നേടിയ കളക്ഷനും ഏരീസിന്‍റെ ലിസ്റ്റില്‍ ഉണ്ട്.

ഏരീസ് പ്ലെക്സ് 2022 ല്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റ ചിത്രങ്ങള്‍ (ക്രമ നമ്പര്‍, ചിത്രം, ടിക്കറ്റിന്‍റെ എണ്ണം, കളക്ഷന്‍ എന്നീ ക്രമത്തില്‍)

1. കെജിഎഫ് ചാപ്റ്റര്‍ 2- 67,580 ടിക്കറ്റുകള്‍- 1.21 കോടി രൂപ കളക്ഷന്‍

2. വിക്രം- 46,048- 91 ലക്ഷം

3. പൊന്നിയിന്‍ സെല്‍വന്‍ 1- 39,013- 70.6 ലക്ഷം

4. ആര്‍ആര്‍ആര്‍- 37,523- 66.93 ലക്ഷം

5. ജയ ജയ ജയ ജയ ഹേ- 35,333- 64.43 ലക്ഷം

6. കാന്താര- 33,484- 59.64 ലക്ഷം

7. ഭീഷ്‍മ പര്‍വ്വം- 29,449- 55.84 ലക്ഷം

8. തല്ലുമാല- 24,292- 44.51 ലക്ഷം

9. ഹൃദയം- 22,356- 42.39 ലക്ഷം

10. ജന ഗണ മന- 20,929- 40.65 ലക്ഷം

ALSO READ : 'ഒരു മെസി ഫാന്‍ ആണോ'? ആരാധകന്‍റെ ചോദ്യത്തിന് ഷാരൂഖ് ഖാന്‍റെ മറുപടി

click me!