അര്‍ജുൻ അശോകനും അന്ന ബെന്നും ഒന്നിക്കുന്ന 'ത്രിശങ്കു', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Published : Mar 23, 2023, 07:39 PM ISTUpdated : May 31, 2023, 06:31 PM IST
അര്‍ജുൻ അശോകനും അന്ന ബെന്നും ഒന്നിക്കുന്ന 'ത്രിശങ്കു',  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Synopsis

അച്യുത് വിനായകാണ് ചിത്രത്തിന്റെ സംവിധാനം.

അച്യുത് വിനായകിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന റൊമാന്റിക് കോമഡി ചിത്രമാണ് 'ത്രിശങ്കു'. സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവരാണ് മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിൽ 'ത്രിശങ്കു' നിർമിച്ചിരിക്കുന്നത്. വിഷ്‍ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്‍സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്‍സ്കമ്പനി എന്നിവരാണ് മറ്റു നിർമ്മാതാക്കൾ. അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സുരേഷ് കൃഷ്‍ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ജയേഷ് മോഹൻ, അജ്‍മൽ സാബു എന്നിവർ ഛായാഗ്രഹണവും എഡിറ്റിംഗ് രാകേഷ് ചെറുമഠവും നിർവ്വഹിക്കുന്നു. ജെ.കെയാണ് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈൻ ധനുഷ് നയനാർ. എ.പി ഇന്റർനാഷണൽ ഇ4 എന്റർടെയ്ൻമെന്റിലൂടെയാകും ചിത്രം റിലീസ് ചെയ്യുക. തിങ്ക് മ്യൂസിക് ഗാനങ്ങൾ പുറത്തിറക്കും.

പ്രശസ്‍ത നിയോ-നോയിർ ചലച്ചിത്ര നിർമ്മാതാവ് ശ്രീറാം രാഘവന്റെ നേതൃത്വത്തിലാണ് പ്രൊഡക്ഷൻ ഹൗസ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽതന്നെ ഏറ്റവും നല്ല കണ്ടന്റ് ഉണ്ടാക്കുന്നന്നതാണ് മലയാളം സിനിമകളെന്നും 'ജോണി ഗദ്ദാർ', 'അന്ധാധുൻ', 'മോണിക്ക', 'ഓ മൈ ഡാർലിംഗ്' തുടങ്ങിയ സമീപകാലത്ത് ഏറ്റവും നിരൂപക പ്രശംസ നേടിയതും സാമ്പത്തികമായി വിജയിച്ചതുമായ ചില ഹിന്ദി സിനിമകൾ സ്‌ക്രീനിൽ കൊണ്ടുവരാനുള്ള ബഹുമതി തങ്ങൾക്കു ലഭിച്ചു എന്നും സഞ്ജയ് റൗത്രേ പറഞ്ഞു. 'ത്രിശങ്കു'വിലൂടെ മലയാള സിനിമാ ലോകത്തിലേക്ക് പ്രവേശിക്കാനാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'ത്രിശങ്കു' കുടുംബപ്രേക്ഷകർക്ക് വേണ്ടിയുള്ള ഒരു റൊമാന്റിക് കോമഡി ചിത്രമാണെന്നും വിസ്‍മയിപ്പിക്കുന്ന മലയാള സിനിമാരംഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ ആവേശഭരിതരാണെന്നും അദ്ദേഹം വ്യക്തമാക്കി.

സരിത പാട്ടീൽ മലയാള സിനിമാരംഗത്തെക്കുറിച്ചും അതിന്റെ വളർച്ചയെക്കുറിച്ചുമുള്ള അവരുടെ കാഴ്‍ചപ്പാട് പങ്കുവെച്ച്. ഒരിക്കലും മറ്റൊരു ഇന്ത്യൻ പ്രാദേശിക ചലച്ചിത്ര വ്യവസായത്തെയും നിലവിലെ മലയാളസിനിമയുടെ കഥാപാത്രങ്ങളെയും ലളിതമായ കഥാശൈലിയേയും താരതമ്യപ്പെടുത്താനാകില്ല. മലയാളത്തിന്റെ സാങ്കേതിക വൈദഗ്ധ്യവും കഥപറച്ചിലിന്റെ ഉയർന്ന നിലവാരവും ഞങ്ങൾ എല്ലായ്‌പ്പോഴും വിലമതിച്ചിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള ഞങ്ങളുടെ ചുവടുവയ്പ്പ്  മലയാളത്തിൽ നിന്ന് പഠിക്കാനും ഈ മഹത്തായ പൈതൃകത്തിലേക്ക് ഞങ്ങളുടെ സർഗ്ഗാത്മക ശ്രമങ്ങൾ ചേർക്കാനുമുള്ള അവസരം നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 'തൃശങ്കു' പ്രേക്ഷകർക്ക് പുതുമയുള്ളതും ആകർഷകവുമായ ഒരു അനുഭൂതി നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും സരിത പറഞ്ഞു.

മലയാളത്തിലെ മറ്റ് സിനിമകളുമായി സഹകരിക്കാൻ  താല്‍പര്യപ്പെടുന്നുവെന്നും സരിത പാട്ടീൽ വ്യകതമാക്കി.

Read More: സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന 'ഖുഷി', റിലീസ് പ്രഖ്യാപിച്ചു

PREV
click me!

Recommended Stories

20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം
പൃഥ്വി- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും? ആ വമ്പൻ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ടുകൾ